ഇടത് സര്‍ക്കാര്‍ സഹകരണമേഖലയെ തകര്‍ക്കുന്നു- സതീശന്‍ പാച്ചേനി

Deepthi Vipin lal

രാഷട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് കേരളാ ബാങ്കിലൂടെ ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. അംഗ സംഘങ്ങള്‍ക്ക് ഡിവിഡന്റ് ലഭിക്കുന്നത് ഇല്ലാതാക്കി. സഹകരണ ബാങ്കുകള്‍ ഒഴിച്ചുള്ള മറ്റ് സംഘങ്ങള്‍ക്ക് വായ്പ ലഭിക്കുന്നില്ല. ജീവനക്കാര്‍ക്ക് ബോണസ് ഇല്ലാതാക്കി. കെ.എസ്.ആര്‍.ടി.സിയ്ക്ക് ധനസഹായം നല്‍കാന്‍ സoഘങ്ങളുടെ കണ്‍സോര്‍ഷ്യം കമ്പനിയാക്കി സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി. പ്രാഥമിക സംഘങ്ങളുടെ സോഫ്റ്റ് വേര്‍ ഏകീകരണത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, മന്ത്രിതല ചര്‍ച്ചയിലെ ഉറപ്പുകള്‍ പാലിക്കുക, കേരളാ ബാങ്കിലെ തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് ( AIBEA), ഓള്‍ കേരളാ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് യൂണിയന്‍ (HMS) സംയുക്ത നേതൃത്വത്തില്‍ കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്‌ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.കെ.ശ്യാംലാല്‍ അധ്യക്ഷത വഹിച്ചു. സി.എ.അജീര്‍, മുണ്ടേരി ഗംഗാധരന്‍, അഡ്വ. ജയ്‌സണ്‍ തോമസ്, കെ.പി. താഹിര്‍ ,പി.സുനില്‍കുമാര്‍, മനോജ് കുമാര്‍ കൂവേരി , ജി.വി.ശരത്ചന്ദ്രന്‍ ,സി.ജെ.ജോണ്‍ ,എ.കെ.സതീശന്‍, ടി.പി. സാജിദ്, എന്നിവര്‍ സംസാരിച്ചു. മാത്യു കലയത്തിങ്കല്‍, പി.വിനോദ് കുമാര്‍ അബ്ദുള്‍ മജീദ് കെ പി, കെ.പി.പ്രദീപ് കുമാര്‍, രേഖ കുപ്പതി, ഹഫ്‌സ മുസ്തഫ, അജയ് പി.നായര്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News