ആദായനികുതി വിഷയത്തിൽ ഈ മാസം 24ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് സഹകരണ സംഘം രജിസ്ട്രാർ.

[mbzauthor]

സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വകുപ്പും സംസ്ഥാന സർക്കാരും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീ പറഞ്ഞു. സഹകാരികൾ ക്കുള്ള ആശങ്കകൾ വകുപ്പിനും സർക്കാരിനും ബോധ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഈ മാസം 24ന് മുംബൈയിലെ ആർബിഐ ആസ്ഥാനത്ത് ചർച്ച നടത്തുമെന്ന് സഹകരണ സംഘം രജിസ്ട്രാർ പറഞ്ഞു. കേന്ദ്രസർക്കാരിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തും. സഹകരണ മേഖല ശക്തിപ്പെടുത്താൻ അനാവശ്യമായ നിയമഭേദഗതികൾ ഏകീകരിച്ച് നടപ്പാക്കുമെന്നും സഹകരണ ബാങ്കിംഗ് മേഖലയിലെ സൈബർ ഹാക്കിങ് തടയുന്നതിന് ആവശ്യമായ സെക്യൂരിറ്റി സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അവർ അറിയിച്ചു. കാസർകോട് നീലേശ്വരത്ത്‌ മുൻ സഹകരണ ആരോഗ്യ വകുപ്പ് മന്ത്രി എൻ കെ ബാലകൃഷ്ണന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രജിസ്ട്രാർ.

പഴയങ്ങാടി അർബൻ സഹകരണ ബാങ്ക് ജനറൽ മാനേജർ സുനിൽ പ്രകാശ് വിഷയമവതരിപ്പിച്ചു. പ്രമുഖ സഹകാരിയും ജന്മശതാബ്ദി ആഘോഷ കമ്മിറ്റി വൈസ് ചെയർമാനുമായ മഹേന്ദ്ര പ്രതാപ് അധ്യക്ഷത വഹിച്ചു. അഡ്വ സി കെ ശ്രീധരൻ, പാക്സ് അസോസിയേഷൻ സെക്രട്ടറി വത്സൻ, വിനയകുമാർ തുടങ്ങി നിരവധി സഹകാരികളും ജനപ്രതിനിധികളും പൊതു പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.