ജമ്മു കേന്ദ്ര സഹകരണബാങ്കില്‍ മാനേജിങ് ഡയറക്ടര്‍ ഒഴിവ്
ജമ്മുകശ്‌മീരില്‍ പത്തുജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ജമ്മുകേന്ദ്രസഹകരണബാങ്ക് മാനേജിങ് ഡയറക്ടര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തേക്കാണു നിയമനം. കൂടുതല്‍ കാലത്തേക്കു നീട്ടിയേക്കാം. സെപ്‌റ്റംബര്‍ 26നകം അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചശേഷം ഹാര്‍ഡ് കോപ്പി തപാലില്‍ അയക്കണം. കുറഞ്ഞപ്രായപരിധി 35 വയസ്സ്. ഉയര്‍ന്നപ്രായപരിധി 62 വയസ്സ്. എങ്കിലും 55വയസ്സില്‍ താഴെയുള്ളവര്‍ക്കാണു മുന്‍ഗണന. യോഗ്യതകളും പ്രവൃത്തിപരിചയവും അടക്കമുള്ള വിശദവിവരങ്ങള്‍ jammuccb.comhttp://jammuccb.com ല്‍ ലഭിക്കും.