അണ്ടര്‍വാല്യുവേഷന്‍ പ്രശ്‌നപരിഹാരകാലാവധി നീട്ടി
1986മുതല്‍ 2023 മാര്‍ച്ച് 31വരെ ആധാരങ്ങളില്‍ വിലകുറച്ചു രജിസ്റ്റര്‍ ചെയ്‌തതായി റിപ്പോര്‍ട്ടു ചെയ്‌ത അണ്ടര്‍വാല്യുവേഷന്‍കേസുകള്‍ തീര്‍പ്പാക്കാന്‍ കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെറ്റില്‍മെന്റ് സ്‌കീം, ഒറ്റത്തവണതീര്‍പ്പാക്കല്‍പദ്ധതി എന്നിവയുടെ കാലാവധി 2025 ഡിസംബര്‍ 31വരെ നീട്ടി. ഇക്കാലത്തു രജിസ്റ്റര്‍ ചെയ്‌തതും അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ക്കു റിപ്പോര്‍ട്ടു ചെയ്‌തതുമായ കേസുകള്‍ക്ക് ഇവയുടെ ആനുകൂല്യം ലഭിക്കും.