കൊല്‍ക്കത്തയിലെ 10 എന്‍.ബി.എഫ്.സി. കളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
റിസര്‍വ് ബാങ്ക് കൊല്‍ക്കത്തയിലെ 10 ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി) രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. പശ്ചിമബംഗാള്‍ കൊല്‍ക്കത്ത 3സക്ലറ്റ് പ്ലേസിലെ അധ്യായ് ഇക്വി പ്രിഫ് പ്രൈവറ്റ് ലിമിറ്റഡ്, മഹര്‍ഷിദേവേന്ദ്രറോഡിലെ അഗ്രാണി ക്രെഡിറ്റ് ആന്റ് ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഷിബ്‌ത്തൊല്ല സ്‌ട്രീറ്റിലെ അമിത് ഗുഡ്‌സ് ആന്റ് സപ്ലയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പ്രിന്‍സെപ് സ്‌ട്രീറ്റിലെ അഞ്ചല്‍ ക്രെഡിറ്റ് ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ബെഹാല സത്യേന്‍ റോയ് റോഡിലെ അനിക ടൈഅപ് പ്രൈവറ്റ് ലിമറ്റഡ്, പാര്‍ക്ക് സ്‌ട്രീറ്റ ്‌ഡോ. യുഎന്‍ ബ്രഹ്മചാരി റോഡിലെ അനിത ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ബിപിന്‍ബെഹാരി ഗാംഗുലി സ്‌ട്രീറ്റിലെ എഎന്‍എം ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ബഗാരി മാര്‍ക്കറ്റ് കാനിങ് സ്‌ട്രീറ്റിലെ അനുവ്രത് ട്രാന്‍സ്‌പോര്‍ട്ട് സിസ്‌റ്റംസ് ലിമിറ്റഡ്, 4ക്ലൈവ് റോണിലെ അപൂര്‍വ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, 5സിനഗോഗ് സ്‌ട്രീറ്റിലെ ആറിയോണ്‍കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണിവ.
അതേസമയം ചൈന്നൈയിലെ ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിനും ന്യൂഡല്‍ഹിയിലെ ഡിഎംഐ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനും ഏര്‍പ്പെടുത്തിയ ബിസിനസ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. നാവി ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡ്, ആരോഹണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നീ എന്‍ബിഎഫ്‌സികള്‍ക്കുള്ള നിയന്ത്രണങ്ങളും ഏതാനുംദിവസംമുമ്പ് ഒഴിവാക്കിയിരുന്നു.