നാഫെഡ് ഇആര്‍പി നടപ്പാക്കി
ദേശീയ കാര്‍ഷിക സഹകരണവിപണനഫെഡറേഷന്‍ (നാഫെഡ്) ഏകീകൃതഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സംരംഭവിഭാവാസൂത്രണസംവിധാനം (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിങ് സിസ്റ്റം -ഇആര്‍പി) നടപ്പാക്കി. വിവിധ ബിസിനസ് പ്രവര്‍ത്തനങ്ങളെ സംയോജിതസോഫ്‌റ്റ് വെയര്‍ സൊലൂഷനുകളില്‍ ഒരുമിച്ചാക്കുന്ന ഏകീകൃതഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണിത്. വിവിധവിഭാഗങ്ങള്‍തമ്മില്‍ എത്രവേണമെങ്കിലും ആശയവിനിമയം സാധ്യമാക്കുന്നതും തെറ്റുകളും കാര്യക്ഷമതയില്ലായ്‌മയും കുറയ്‌ക്കുന്നതുമാണിത്. കേന്ദ്രീകൃതപ്രവര്‍ത്തനംവഴി എല്ലാവര്‍ക്കും കൃത്യവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ ലഭിക്കും. ദിവസങ്ങള്‍ വേണ്ടിവന്നിരുന്ന പല കാര്യവും നിമിഷങ്ങള്‍കൊണ്ടു ചെയ്യാം. സംഭരണ-വിതരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകും. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചു പെട്ടെന്നു നടപടികള്‍ എടുക്കാനാവും. സാമ്പത്തികകാര്യങ്ങള്‍ സുതാര്യമാകും. അക്കൗണ്ടിങ് ഓട്ടോമേറ്റഡ് ആകും. സാമ്പത്തികറിപ്പോര്‍ട്ടുകള്‍ കൂടുതല്‍ സമഗ്രമാകുകയും ചെയ്യും.