മലയോരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കേരളകര്‍ഷകഫെഡറേഷന്‍
മലയോരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നു കേരളകര്‍ഷകഫെഡറേഷന്‍ സംസ്ഥാനജനറല്‍സെക്രട്ടറി വികാസ് ചക്രപാണി ആവശ്യപ്പെട്ടു. ഫെഡറേഷന്‍ കോഴിക്കോട് ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.പി. ജില്ലാസെക്രട്ടറി ബാലഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് കായക്കല്‍ അധ്യക്ഷനായി. അഷ്‌റഫ് മണക്കടവ്, ഉഷ ഫറോക്ക്, സുനിതടീച്ചര്‍, കരുണന്‍ കൊയിലാണ്ടി, മുരളി എന്‍, അബ്ദുല്‍ അസീസ്, വീരേന്ദ്രന്‍, ശശി കൂര്‍ക്കയില്‍, വേലായുധന്‍, ടി.എം.എ. ഹമീദ്, ഷാജി സി, രമേശന്‍ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു. ഷാജി.സി ജില്ലാപ്രസിഡന്റും ടി.എം.എ. ഹമീദ് ജനറല്‍ സെക്രട്ടറിയുമായി 27അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.