കെയർ ഹോം- തൃശ്ശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഒരു വീടുകൂടി നിർമിച്ചു നൽകി.

adminmoonam

തൃശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം  
കെയർ ഹോം പദ്ധതിയിൽ
വീട് നിർമിച്ചു കൈമാറി. പ്രളയ ദുരന്തത്തിൽ തകർന്ന മണലൂർ പഞ്ചായത്ത് മാമ്പുള്ളിയിൽ താമസിക്കുന്ന  സീതയുടെ  വീടിന്റ താക്കോൽ ടി.എൻ.പ്രതാപൻ.എം.പി  സീതചേച്ചിക്കു കൈമാറി.സർക്കാർ ധനസഹയം ഒരു ലക്ഷം ലഭിച്ച് സഹായിക്കാൻ ആരും ഇലാത്തതുമൂലം  തറപണി ഭാഗീകമായി കഴിഞ്ഞ് നിർമാണം നിലച്ചുപോയ വീടാണ് തൃശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം കെയർ ഹോം പദ്ധതിയിൽ നിർമിച്ച് കൊടുത്തത്.
പ്രളയത്തിൽ സീതയുടെ ഓലമേഞ്ഞ വീട് പരിപൂർണ്ണമായി തകർന്നിരുന്നു.

തൃശൂർ ജില്ലാ ഫാർമേഴ്‌സ് സഹകരണ സംഘം പ്രസിഡന്റ് എ. പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, തൃശൂർ സർക്കിൾ സഹകരണ യൂണിയൻ മെമ്പർ സുനിൽ അന്തിക്കാട്, മണലൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് റോബിൻ വടക്കേതല , കാരമുക്ക് വില്ലേജ് ഓഫീസർ കെ.എസ്.ധന്യ, പഞ്ചായത്ത് മെമ്പർ അശോകൻ, കെ.കെ.ബാബു. കെ.ബി. ജയറാം, സംഘം ഡയറക്ടർമാരായ കെ..രാമനാഥൻ,
എം. എസ് കൃഷ്ണദാസ്, ഷാജു ചേലാട്ട്, ഫാർമേഴ്സ് ക്ലബ് സെക്രട്ടറി സി.ബിനോജ്, സംഘം സെക്രട്ടറി അമ്പിളി രഞ്ജിത്ത് , നീതിഷ്.ടി.എസ്, സംഘം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

താക്കോൽ എറ്റുവാങ്ങിയ ശേഷം വിതുമ്പിക്കൊണ്ട് എല്ലാവർക്കും നന്ദി പറഞ്ഞ് സീത വീട്ടിലേക്ക് പ്രവേശിച്ച്  നിലവിളക്ക് തെളിയിച്ചു, പാല് കാച്ചിയ ശേഷം ക്രിസ്തുമസ് കേക്ക് മുറിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!