ജപ്‌തി:മുഖ്യമന്ത്രി പ്രസ്‌താവന പിന്‍വലിക്കണം: എംപ്ലോയീസ് ഫണ്ട്
സഹകരണമേഖലയിലെ ജപ്‌തിസംബന്ധിച്ചു മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്‌താവന മേഖലയെ നശിപ്പിക്കുമെന്നതിനാല്‍ പിന്‍വലിക്കണമെന്നു കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെ സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് എം. രാജു അധ്യക്ഷനായി. ജനറല്‍ സെക്രട്ടരി ഇ.ഡി. സാബു, ട്രഷറര്‍ കെ.കെ. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.