സഹകരണസംഘങ്ങള്‍ക്കു ജിഎസ്‌ടി ബാധകമാക്കരുത്‌ :കെ.സി.ഇ.സി.

Moonamvazhi

സഹകരണസംഘങ്ങള്‍ക്കു ജിഎസ്‌ടി ബാധകമാക്കരുതെന്നു കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കൗണ്‍സില്‍ (എഐടിയുസി) സംസ്ഥാനസമ്മേളനം കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ടു. ലാഭേച്ഛയില്ലാതെ പരസ്‌പരസഹായാടിസ്ഥാനത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ജിഎസ്‌ടി ബാധകമാക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം അഭിപ്രായപ്പെട്ടു.

സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ്‌ വിശ്വം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സഹകരണമേഖലയുടെ സുതാര്യതയും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. സഹകരണമേഖലയ്‌ക്കെതിരായ പുതിയ ആക്രമണമാണു മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണപ്രസ്ഥാനങ്ങള്‍. സഹകരണമേഖലയെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ്‌ അവി്‌ടെ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സിപിഐ തൃശ്ശൂര്‍ ജില്ലാസെക്രട്ടറി കെ.കെ. വല്‍സരാജ്‌ അധ്യക്ഷനായി. എഐടിയുസി സംസ്ഥാനജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, ദേശീയസെക്രട്ടറി ആര്‍. പ്രസാദ്‌, പി. ബാലചന്ദ്രന്‍ എം.എല്‍.എ, കെ.വി. വസന്ത്‌കുമാര്‍, വി.എസ്‌. പ്രിന്‍സ്‌, .ടി. ജിസ്‌മോന്‍, ഷീലാവിജയകുമാര്‍, കെ.എ. അഖിലേഷ്‌, കെ.വി. മണിലാല്‍, സി.ആര്‍. രേഖ, പി.എസ്‌. കൃഷ്‌ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

യാത്രയയപ്പുസമ്മേളനം മന്ത്രി കെ. രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.കെ. സുധീഷ്‌, മോളി തോമസ്‌, കെ.വി. ഹരിലാല്‍, കെ. സിദ്ദിഖ്‌ എന്നിവര്‍ സംസാരിച്ചു.സഹകരണമേഖല നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ കെ.പി. രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി സംസ്ഥാനസെക്രട്ടറി കെ.ജി. ശിവാനന്ദന്‍, അഡ്വ. ജി. ബാലു, കെസിഇയു ജില്ലാസെക്രട്ടറി സി.ഡി. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.സംസ്ഥാന പ്രസിഡന്റായി വി.എസ്‌. ജയകുമാറിനെയും ജനറല്‍ സെക്രട്ടറിയായി കെ.വി. പ്രമോദിനെയും തിരഞ്ഞെടുത്തു. ജിഎസ്‌. പ്രിജിലാല്‍, കെ.കെ. ദീപ, ഒ. ഗീത, എം.കെ. അജി, വി.പി. വിനോദന്‍, അര്‍ച്ചനാജിസ്‌മോന്‍, പി. പ്രകാശ്‌, എം. രാജ (വൈസ്‌ പ്രസിഡന്റുമാര്‍), എം. വിനോദന്‍, ബി. സുകുമാരന്‍, കെ. സിദ്ദിഖ്‌, ബേബി മാത്തുണ്ണി, കെ.എസ്‌. അരുണ്‍, കെ.എന്‍. രഘു, വി.എന്‍. സുരേഷ്‌ബാബു (ജോയിന്റ്‌ സെക്രട്ടറിമാര്‍), എം.എസ്‌. സുരേഷ്‌ബാബു (ട്രഷറര്‍) എന്നിവരാണു മറ്റുഭാരവാഹികള്‍.

Moonamvazhi

Authorize Writer

Moonamvazhi has 823 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!