കെ.ബി.ഇ.എഫ്: കടകംപള്ളി പ്രസിഡന്റ്

Moonamvazhi

കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (കെ.ബി.ഇ.എഫ് – ബെഫി) സംസ്ഥാനപ്രസിഡന്റായി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ.യെയും വര്‍ക്കിങ് പ്രസിഡന്റായി ടി.ആര്‍. രമേശിനെയും ജനറല്‍സെക്രട്ടറിയായി കെ.ടി. അനില്‍കുമാറിനെയും ട്രഷററായി എസ്. സിജോയെയും കോഴിക്കോട് നടന്ന സംസ്ഥാനസമ്മേളനം തിരഞ്ഞെടുത്തു.ത കെ.ആര്‍. സുമഹര്‍ഷന്‍, കെ. റീന, സി.എന്‍. മോഹനന്‍, എസ്. വിജയകുമാര്‍, റോയ്ഫിലിപ്പ്, പി. അലി (വൈസ്പ്രസിഡന്റുമാര്‍,), എല്‍. സിന്ധുജ, ടി.ടി. അനില്‍കുമാര്‍, ടി. രാജന്‍, ആര്‍. രാജസേനന്‍, പി.ജെ. മിനിമോള്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വി. മുരുഗലക്ഷ്മി (വനിതാസബ്കമ്മറ്റി കണ്‍വീനര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍.

കേരളബാങ്കിനെ സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗികബാങ്കായി അംഗീകരിക്കുക, സര്‍ക്കാരിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകല്‍ കേരളബാങ്കുവഴിയാക്കുക, കേരളബാങ്കിനെ കൂടുതല്‍ ജനകീയമാക്കുക, 2017 നുശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളനിരക്കിലെ അപാകം പരിഹരിക്കുക, കളക്ഷന്‍ ഏജന്റുമാര്‍ക്കും താല്‍ക്കാലിക കരാര്‍ജീവനക്കാര്‍ക്കും ന്യായവേതനം ഉറപ്പാക്കുക, വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കുക, ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, കേന്ദ്രപ്രഖ്യാപനവേളയില്‍ ഡി.എ. അനുവദി്ക്കുക, ജീവനക്കാരുടെ പെന്‍ഷന്‍ഫണ്ട് മാനേജ്‌മെന്റും വിതരണവും കേരളബാങ്ക് എറ്റെടുക്കുക, സ്ഥാനക്കയറ്റം ലഭിച്ച എഫ്.ടി.എസ്. ജീവനക്കാര്‍ക്കു സ്ഥാനക്കയറ്റശളമ്പളഫിക്‌സേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. കെ.ടി. അനില്‍കുമാര്‍ ചര്‍ച്ചക്കു മറുപടി പറഞ്ഞി. വിരമിച്ച സംസ്ഥാകമ്മറ്റിയംഗങ്ങള്‍ക്കു യാത്രയയപ്പു നല്‍കി. സമ്മേളന ലോഗോ തയ്യാറാക്കിയ തിരുവനന്തപുരം ജില്ലാകമ്മറ്റിയംഗം എന്‍.ടി. ദീപുവിന് ഉപഹാരം നല്‍കി.

രണ്ടുദിവസത്തെ സമ്മേളനം ഡിസംബര്‍ 14നു സി.ഐ.ടി.യു സംസ്ഥാനജനറല്‍ സെക്രട്ടറി എളമരം കരീമാണ് ഉദ്ഘാടനം ചെയ്തത്. സഹകരണസെമിനാര്‍ ബെഫി അഖിലേന്ത്യ സഹകരണ ഉപസമിതി കണ്‍വീനര്‍ രജീബ് ചതോപാധ്യായ ഉദ്ഘാടനം ചെയ്തു കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷനായി. കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംകുമാര്‍, കേരളബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ സംസ്ഥാനസെക്രട്ടറി സി. ബാലകൃഷ്ണന്‍ എന്നവര്‍ സംസാരിച്ചു. വനിതാസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ബെഫി വനിതാഉപസമിതി അഖിലേന്ത്യാ കണ്‍വീനിര്‍ രജിതമോള്‍, സംസ്ഥാകണ്‍വീനര്‍ എന്‍.സിന്ധുജ എന്നവര്‍ സംസാരിച്ചു. കെ.വി. പ്രഭാവതി അധ്യക്ഷയായി. കലാസായാഹ്നം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

 

Moonamvazhi

Authorize Writer

Moonamvazhi has 147 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News