നിഷക്രിയഅക്കൗണ്ട്: പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം
പ്രവര്‍ത്തനമില്ലാത്ത അക്കൗണ്ടുകളും ആരും അവകാശപ്പെടാത്തനിക്ഷേപങ്ങളും സംബന്ധിച്ച റിസര്‍വ് ബാങ്ക് സര്‍ക്കുലറിന്റെ കരട് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാവുന്നതാണെന്ന് ആര്‍ബിഐ അറിയിച്ചു. റിസര്‍വ് ബാങ്ക് വെബ്‌സൈറ്റിലെ Connect 2 regulate വിഭാഗത്തിലെ ലിങ്കിലൂടെയോ ഇ-മെയില്‍ ആയോ ദി ചീഫ് ജനറല്‍ മാനേജര്‍, ബിസിനസ് കോണ്ടക്ട് ഗ്രൂപ്പ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെഗുലേഷന്‍, സെന്‍ട്രല്‍ ഓഫീസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 12/13ഫ്‌്‌ളോര്‍, ഷഹീദ് ഭഗത്‌സിങ് മാര്‍ഗ്, ഫോര്‍ട്ട മുംബൈ – 400 001 എന്ന വിലാസത്തിലേക്കു തപാലിലോ അയക്കാം. 10വര്‍ഷത്തിലേറെയായി ഇടപാടൊന്നുമില്ലാത്ത അക്കൗണ്ടുകളിലെ പണവും ആരും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളിലെ പണവും റിസര്‍വ് ബാങ്കിന്റെ നിക്ഷേപകവിദ്യാഭ്യാസ-ബോധവല്‍ക്കരണനിധിയിലേക്കു മാറ്റേണ്ടതുണ്ട്. അവകാശികളുണ്ടോ എന്നറിയുന്നതിനായി ഇവയിലെ കൈവൈസി പുതുക്കാന്‍ നോണ്‍ഹോം ശാഖകളിലടക്കം എല്ലാ ശാഖയിലും ബാങ്കുകള്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നു സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി അക്കൗണ്ടുടമ ആവശ്യപ്പെട്ടാല്‍ വീഡിയോവഴി ഉപഭോക്താവിനെ തിരിച്ചറിയാനുള്ള സൗകര്യംവരെ (സൗകര്യപ്പെടുത്താനാവുന്നതിനനുസരിച്ച്) ഏര്‍പ്പെടുത്തേണ്ടതാണെന്നും സര്‍ക്കുലറിലുണ്ട്.