കേരളബാങ്കില്‍ 24പേരെ സ്ഥിരപ്പെടുത്തിയതിനു സ്റ്റേ
കേരളബാങ്കില്‍ 24പേരെ സ്ഥിരപ്പെടുത്തിയത് ഹൈക്കോടതി താല്‍കാലികമായി സ്‌റ്റേ ചെയ്‌തു. പിഎസ്‌സി റാങ്കുഹോള്‍ഡര്‍മാരുംമറ്റും നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റിസ് എന്‍. നഗരേഷിന്റെതാണ് ഉത്തരവ്. കേരളബാങ്കില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന 24 പേര്‍ക്കു മാനുഷികപരിഗണന എന്ന കാരണം പറഞ്‌് നിയമനവ്യവസ്ഥയില്‍ ഒറ്റത്തവണ ഇളവു നല്‍കി പാര്‍ട് ടൈം കണ്ടിജന്റ് തസ്‌തികയില്‍ സ്ഥിരനിയമനം നല്‍കാന്‍ കേരളബാങ്ക് ഭരണസമിതി തീരുമാനിക്കുകയും സഹകരണവകുപ്പ് അതിന് അംഗീകാരം നല്‍കുകയും ചെയ്‌തിരുന്നു. ഇതിനെതിരെയാണു ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. മാര്‍ച്ച് ആറിനാണ് സ്ഥിരപ്പെടുത്തല്‍ ഉത്തരവിറക്കിയത്. നിയമനപ്രക്രിയക്കു വിരുദ്ധവും നിയമപരമായ മാര്‍ഗത്തിലൂടെ നിയമനം കാക്കുന്നവരുടെ അവകാശങ്ങളുടെ ലംഘനവുമാണിതെന്നു ഹര്‍ജിയില്‍ വാദിച്ചു. ഹര്‍ജിക്കു പ്രഥമദൃഷ്ട്യാ നിലനില്‍പുണ്ടെന്നു കണ്ടാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. കേസ് രണ്ടാഴ്‌ച കഴിഞ്ഞു പരിഗണിക്കും.


