സഹകരണ സർവീസ് പരീക്ഷാ ബോർഡ് രജത ജൂബിലിയിലേക്ക്
സഹകരണ സർവീസ് പരീക്ഷാ ബോർഡ് 25 വർഷം പൂർത്തിയാക്കുന്നു. രജത ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആ വിഷ്കരിച്ചിട്ടുള്ളത്. ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 18 ന് സഹകരണ മന്ത്രി വി. എൻ . വാസവൻ നിർവഹിക്കും.2001 ജനുവരി 25ലെ 18/2001 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ആ വർഷം ഫെബ്രുവരി 15 നാണു ബോർഡ് പ്രവർത്തനം ആരംഭിച്ചത്.സഹകരണ വായ്പ സംഘങ്ങളിലെ ജൂനിയർ ക്‌ളാർക്ക് മുതൽ മേല്പോട്ടുള്ള തസ്തികളിലേക്ക് നേരിട്ട് നിയമനം നടത്തുന്നതിനുള്ള മത്സര പരീക്ഷകൾ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കലാണ് ബോർഡിന്റെ മുഖ്യ ചുമതല. ഇതിനായി 2000ൽ സഹകരണ നിയമത്തിൽ ഭേദഗതി വരുത്തി. 80ബി വകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തു. രജത ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി,

25 വർഷത്തിനിടയിൽ ബോർഡ് സഹകരണ മേഖലയ്ക്കു നൽകിയ സേവനങ്ങൾ ചർച്ചാ വിധേയമാക്കും.ഇതിനായി എല്ലാ ജില്ല കളിലും സഹകാരി സംഗമം നടത്തും. കോഴിക്കോട്, എറണാകുളം,തിരുവനന്തപുരം മേഖലകൾ കേന്ദ്രീകരിച്ചു സഹകരണ വിദ്യാഭ്യാസ സെമിനാറുകൾ നടത്തും.കോട്ടയം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ സഹകരണ മേഖലയിലെ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്ന സഹകരണ സഭകൾ ഒരുക്കും.

