സഹകരണ സംഘങ്ങളുടെ ഓഡിറ്റിങിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി: ഇൻകം ടാക്സ് വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മന്ത്രി.

adminmoonam

സഹകരണ സംഘങ്ങളുടെ ഓഡിറ്റ്, ബാലൻസ് ഷീറ്റ് തയ്യാറാക്കുന്നതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്നും ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതായും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. മാറി മാറി വരുന്ന നികുതിനിർദേശങ്ങൾ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാനും പഠിക്കാനുമായി സ്ഥിരം സമിതിയെ നിയോഗിക്കും. ചാർട്ടേഡ് അക്കൗണ്ടന്റ്ന്മാർ, സഹകരണ ഉദ്യോഗസ്ഥർ, നിയമ വിദഗ്ധർ എന്നിവർ അടങ്ങുന്നവരായിരിക്കും സമിതി. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സഭയെ അറിയിച്ചു.

സഹകരണസംഘങ്ങൾക്ക് ആദായ നികുതിയിൽ ഇളവ് നൽകാത്ത കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതിനായി ബഹുജന ക്യാമ്പയിൻ ഉൾപ്പെടെയുള്ള പരിപാടികളാണ് പരിഗണനയിലുള്ളത് എന്നും മന്ത്രി അറിയിച്ചു. 194N വകുപ്പ് കേരളത്തിലെ സഹകരണ മേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കുന്ന പണത്തിന് നികുതി നൽകണമെന്ന് പറയുന്നത് ന്യായീകരിക്കാൻ പറ്റില്ല. നിരവധി തവണ കേന്ദ്ര സർക്കാരിന് നിവേദനം നൽകുകയും കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി നല്കുകയും ചെയ്തിട്ടും കേന്ദ്രസർക്കാർ ഒരു അനുകൂല നിലപാടും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സമരത്തിന് തയാറെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!