ഓണം: കണ്‍സ്യൂമര്‍ഫെഡിനു 150കോടിയുടെ വിറ്റുവരവ് Moonamvazhi September 3 2025,4:43 pm കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) ഓണക്കാലത്തു 150കോടിയുടെ വിറ്റുവരവ് നേടി. തിങ്കളാഴ്‌ചവരെയുള്ള കണക്കാണിത് സര്‍വകാലറെക്കോഡുമാണ്. ഓണച്ചന്തകളും കണ്‍സ്യൂമര്‍ഫെഡ് വില്‍പനശാലകളും ത്രിവേണിസ്റ്റോറുകളും വഴിയാണ് ഈ നേട്ടം കൈവരിച്ചത്. 10മുതല്‍ 40വരെ ശതമാനം വിലക്കുറവില്‍ നിത്യോപയോഗസാധനങ്ങള്‍ നല്‍കി. 15ലക്ഷം കുടുംബങ്ങള്‍ ഓണച്ചന്തകളിലും ത്രിവേണിസ്‌റ്റോറുകളിലുംനിന്നു സാധനങ്ങള്‍ വാങ്ങി. മില്‍മയും റെയ്‌ഡ്‌കോയും കേരളദിനേശുമടക്കമുള്ള സഹകരണസ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും കണ്‍സ്യൂമര്‍ഫെഡ് വിറ്റു. 13ഇനം ഇനം ഉല്‍പന്നങ്ങള്‍ക്കു സബ്‌സിഡിയുണ്ടായിരുന്നു. ഓണം കഴിയുമ്പോള്‍ വിറ്റുവരവ് 200കോടി കവിയുമെന്നാണു പ്രതീക്ഷ. Download Best WordPress Themes Free DownloadDownload Best WordPress Themes Free DownloadDownload WordPress Themes FreeFree Download WordPress Themesonline free coursedownload samsung firmwareDownload WordPress Themes Freeudemy paid course free download