ചെക്യാട് ബാങ്ക് 50കര്‍ഷകര്‍ക്കു പരിശീലനം നല്‍കി
ചെക്യാട് സര്‍വീസ് സഹകരണബാങ്ക് ചെക്യാട് കൃഷിഭവന്‍വഴി തിരഞ്ഞെടുത്ത 50 കര്‍ഷകര്‍ക്കു കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ടിലും പടന്നക്കാട് കാര്‍ഷികഗവേഷണകേന്ദ്രത്തിലും തളിപ്പറമ്പ് സ്റ്റേറ്റ് വെയര്‍ഹൗസിലും രണ്ടുദിവസത്തെ പരിശീലനം നല്‍കി. ഡല്‍ഹിയിലെ വെയര്‍ഹൗസിങ് ഡവലപ്‌മെന്റ് കോര്‍പറേഷനിലെ സംഭരണസാധ്യതകള്‍, ശാസ്‌ത്രിയപരിശീലനം, സ്‌ട്രെസ് മാനേജ്‌മെന്റ് തുടങ്ങിയവയില്‍ പരിശീലനം ഉണ്ടായിരുന്നു. പാറക്കടവില്‍ സംഘത്തിന്റെ യാത്ര ബാങ്ക് പ്രസിഡന്റ് പി. സുരേന്ദ്രന്‍ ഫ്‌ളാഗ്‌ഓഫ് ചെയ്‌തു. സെക്രട്ടറി കെ. ഷാനിഷ്‌കുമാര്‍, കൃഷിഅസിസ്റ്റന്റ് ഓഫീസര്‍ ഗ്രീഷ്‌മ, ജെ.കെ. ബാലന്‍, പി.കെ. അനില്‍, സി. പ്രേമ, സൗമ്യ കെ, ശാഖാമാനേജര്‍ പി. ബിനു, എ.കെ. ബവിനേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.