ബയോമെട്രിക് പെന്‍ഷന്‍ മസ്റ്ററിങ് മന്ത്രി വാസവന്‍ ഉദ്‌ഘാടനം ചെയ്യും Moonamvazhi July 30 2025,10:57 am സംസ്ഥാനസഹകരണപെന്‍ഷന്‍ബോര്‍ഡുവഴി പെന്‍ഷന്‍ വാങ്ങുന്നവരുടെ മസ്റ്ററിങ് ജീവന്‍രേഖ സംവിധാനം വഴി ആധാര്‍ അധിഷ്‌ഠിത ബയോമെട്രിക്കിലേക്കുന്ന മാറുന്നതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്നു വൈകിട്ടു മൂന്നിനു തിരുവനന്തപുരം ജവഹര്‍ സഹകരണഭവനില്‍ സഹകരണ-ദേവസ്വം-തുറമുഖ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്യും. ആന്റണി രാജു എം.എല്‍.എ. അധ്യക്ഷനായിരിക്കും. 27000-ഒളം വരുന്ന പെന്‍ഷന്‍കാരില്‍ ഏറ്റവും മുതിര്‍ന്നവരെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ ആദരിക്കും. ബോര്‍ഡിന്റെ സേവനങ്ങള്‍ പൂര്‍ണമായി ഇ-ഓഫീസിലേക്കു മാറുന്നതിന്റെ ഉദ്‌ഘാടനം പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.മസ്റ്ററിങ് ജീവന്‍രേഖവഴി ആധാര്‍അധിഷ്‌ഠിത ബയോമെട്രിക്കിലേക്കു മാറുന്നതോടെ വര്‍ഷംതോറും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്ന രീതി മാറി ലളിതമായി പെന്‍ഷന്‍ മസ്റ്റിങ് നടത്താനാവും. പ്രമുഖസഹകാരികളും ട്രേഡ് യൂണിയന്‍നേതാക്കളും പെന്‍ഷന്‍കാരും പങ്കെടുക്കുമെന്നു പെന്‍ഷന്‍ബോര്‍ഡ് അഡീഷണല്‍ രജിസ്‌ട്രാര്‍/സെക്രട്ടറി ആര്‍. ശിവകുമാര്‍ അറിയിച്ചു. Download Nulled WordPress ThemesDownload WordPress ThemesDownload Premium WordPress Themes FreeFree Download WordPress Themesudemy course download freedownload micromax firmwareDownload Premium WordPress Themes Freeudemy course download free