കെ.സി. സഹദേവന്‍ എ.സി.എസ്.ടി.ഐ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
കാര്‍ഷികസഹകരണസ്‌റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) എക്‌സിക്യൂട്ടീവ് ഡയറക്ടറായി കെ.സി. സഹദേവനെ നിയമിച്ചു. കേരളബാങ്ക് പ്രഥമചീഫ് ജനറല്‍മാനേജരായിരുന്ന സഹദേവന്‍ അവിടെനിന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ചയാളാണ്. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ്. എ.സി.എസ്.ടി.ഐ.ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനും കേരളബാങ്കിലെയും പ്രാഥമികസംഘങ്ങളിലെയും ജീവനക്കാര്‍ക്ക് ആധുനികപരിശീലനം നല്‍കാനും പദ്ധതി തയ്യാറാക്കി നടപ്പാക്കാനാണു പുതിയ നിയമനം.