വെണ്ണല സഹകരണ ബാങ്ക് തിരുവോണ ബംമ്പര്‍ ലോട്ടറി ടിക്കറ്റ് വിപണനം തുടങ്ങി
എറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് കേരള സര്‍ക്കാരിന്റെ തിരുവോണ ബംമ്പര്‍ ലോട്ടറി ടിക്കറ്റ് വിപണനം തുടങ്ങി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ കെ സജീവ് കര്‍ത്ത 25 കോടിയുടെ ബമ്പര്‍ ടിക്കറ്റ് കെ.ടി. സാജന് നല്കി ഉദ്ഘാടനം ചെയ്തു.
നിര്‍ധന രോഗികളെ സഹായിക്കുന്നതിനായി ബാങ്ക് നടപ്പാക്കി വരുന്ന പദ്ധതിയായ ‘ആശ്വാസ് ചികിത്സാ ധനസഹായപദ്ധതി. ബാങ്ക് പ്രവര്‍ത്തന ലാഭത്തില്‍ നിന്നും ഓരോ വര്‍ഷവും നീക്കിവയ്ക്കുന്ന തുക ചികിത്സാധന സഹായത്തിനു തികയാതെ വരുന്ന സാഹചര്യത്തില്‍ അധിക ധനസമാഹരണത്തിനായിട്ടാണ് കേരള സര്‍ക്കാരിന്റെ തിരുവോണ ബംമ്പര്‍ ലോട്ടറി ടിക്കറ്റ് വിപണനം തുടങ്ങിയത്. ഓരോ വര്‍ഷവും സഹായത്തിന് അപേക്ഷിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനാലാണ് ഓണ ബംമ്പര്‍ ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന കമ്മീഷന് അധിക ധന സമാഹരണത്തിനായി മാറ്റാമെന്ന് ഭരണസമിതി തീരുമാനിച്ചത്.
ബാങ്ക് പ്രസിഡന്റ് അഡ്വ.എ എന്‍ സന്തോഷ് അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ കെ.എ അഭിലാഷ്,കെ ജി സുരേന്ദ്രന്,കെ.ടി.ഫസീര്‍ഖാന്‍, ആശ കലേഷ്, സെക്രട്ടറി എം എന്‍ ലാജി, അസിസ്റ്റന്റ് സെക്രട്ടറി ടി.എസ്.ഹരി എന്നിവര്‍ സംസാരിച്ചു.
[mbzshare]