കേരളത്തില് സംഘങ്ങളിലും ബാങ്കുകളിലുമായി 133 ഒഴിവ്
- അവസാനതിയതി ജൂണ് 30
- ഓണ്ലൈനായിത്തന്നെ അപേക്ഷിക്കണം
- തപാല്അപേക്ഷ സ്വീകരിക്കില്ല
സഹകരണസര്വീസ് പരീക്ഷാബോര്ഡ് 133 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി3, അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് 2, ജൂനിയര് ക്ലര്ക്ക്/കാഷ്യര് 122, സിസ്റ്റം അഡ്മിനിസ്ട്രേറ്റര് 2, ഡാറ്റാ എന്ട്രിഓപ്പറേറ്റര് 4 എന്നിങ്ങനെയാണ് ഒഴിവുകള്. വിവിധ സഹകരണസംഘങ്ങളിലും ബാങ്കുകളിലുമാണിവ. ഓണ്ലൈനായി ജൂണ് 30നകം അപേക്ഷിക്കണം. പരീക്ഷാബോര്ഡ് നടത്തുന്ന ഒഎംആര്/ ഓണ്ലൈന് പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില് പരീക്ഷാബോര്ഡ് റാങ്കുലിസ്റ്റ് തയ്യാറാക്കും. ബന്ധപ്പെട്ട സഹകരണസംഘങ്ങളും ബാങ്കുകളുമാണു നിയമനാധികാരികള്. ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്തവര് അതു പൂര്ത്തിയാക്കിയശേഷവും നിലവില് രജിസ്റ്റര് ചെയ്തവര് അവരുടെ പ്രൊഫൈലിലൂടെയും ഓണ്ലൈനായി പരീക്ഷാബോര്ഡിന്റെ വെബ്സൈറ്റിലൂടെ (www.cseb.kerala.gov.in) അപേക്ഷിക്കണം.

വിശദവിവരങ്ങള് www.keralacseb.kerala.gov.in ല് ലഭിക്കും.
ജൂനിയര് ക്ലര്ക്ക്/കാഷ്യര് തസ്തികയിലേക്ക് ഒ.എം.ആര്. പരീക്ഷയും മറ്റു തസ്തികകളിലേക്ക് ഓണ്ലൈന് പരീക്ഷയുമായിരിക്കും. സെക്രട്ടറി തസ്തികയുടെ കാറ്റഗറി നമ്പര് 15/2026 ആണ്. അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് തസ്തികയുടെ കാറ്റഗറി നമ്പര് 16/2026. ജൂനിയര് ക്ലര്ക്ക്/ കാഷ്യര് തസ്തികയുടെ കാര്യത്തില് സൂപ്പര്ഗ്രേഡ് ബാങ്കുകളിലേക്കും, സ്പെഷ്യല് ഗ്രേഡ്,ക്ലാസ് 1 ബാങ്കുകളിലേക്കും, ക്ലാസ് 2 മുതല് ക്ലാസ് 7വരെയുള്ള ബാങ്കുകളിലേക്കും വെവ്വേറെ കാറ്റഗറി നമ്പരുകളാണ്. സൂപ്പര്ഗ്രേഡ് ബാങ്കുകളിലെ ജൂനിയര് ക്ലര്ക്ക്/കാഷ്യര് തസ്തികയുടെ കാറ്റഗറി നമ്പര് 17/2026 ആണ്. സൂപ്പര്ഗ്രേഡ് ബാങ്കുകളില് ഈ തസ്തികയില് 37 ഒഴിവാണുള്ളത്. സ്പെഷ്യല് ഗ്രേഡ്,ക്ലാസ്-1 ബാങ്കുകളിലെ ജൂനിയര് ക്ലര്ക്ക്/കാഷ്യര് തസ്തികയുടെ കാറ്റഗറി നമ്പര് 18/2026 ആണ്. സ്പെഷ്യല് ഗ്രേഡ്,ക്ലാസ്-1 ബാങ്കുകളില് ഈ തസ്തികയില് 74 ഒഴിവുണ്ട്. ക്ലാസ് 2 മുതല് ക്ലാസ് 7 വരെയുള്ള ബാങ്കുകളിലെ ജൂനിയര് ക്ലര്ക്ക്/കാഷ്യര് തസ്തികയുടെ കാറ്റഗറി നമ്പര് 19/2026 ആണ്. ക്ലാസ് 2 മുതല് ക്ലാസ് 7 വരെയുള്ള ബാങ്കുകളില് ഈ തസ്തികയില് 11 ഒഴിവാണുള്ളത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റര് തസ്തികയുടെ കാറ്റഗറി നമ്പര് 20/26 ആണ്. ഡാറ്റാ എന്ട്രി ഓപ്പറേറ്റര് തസ്തികയുടെ കാറ്റഗറി നമ്പര് 21/2026.
പ്രായപരിധി 18-40 വയസ്സ്. 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായപരിധി കണക്കാക്കുക. പട്ടികജാതി-പട്ടികവര്ഗക്കാര്
തപാല് അപേക്ഷ സ്വീകരിക്കില്ല.

