സഹകരണവികസനകോര്‍പറേഷനില്‍ 4 ചീഫ് ഡയറക്ടര്‍ ഒഴിവുകള്‍
ദേശീയസഹകരണവികസനകോര്‍പറേഷനില്‍ (എന്‍സിഡിസി) ചീഫ് ഡയറക്ടര്‍മാരുടെ നാലൊഴിവുണ്ട്. ഹ്യൂമന്‍ റിസോഴ്‌സസ്, ജനറല്‍ മാനേജ്‌മെന്റ്, ഷുഗര്‍, എംഐഎസ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തിലെയും എംഐഎസ് വിഭാഗത്തിലെയും ഒഴിവുകള്‍ ഒ.ബി.സി.സംവരണവും, ജനറല്‍ മാനേജ്‌മെന്റ് വിഭാഗത്തിലെ ഒഴിവ് പട്ടികവര്‍ഗസംവരണവുമാണ്. ഷുഗര്‍ വിഭാഗത്തിലേത് ജനറല്‍ ഒഴിവാണ്. എല്ലാ തസ്‌തികയിലും നിശ്ചിതവിദ്യാഭ്യാസയോഗ്യതകള്‍ക്കുപുറമെ, പതിനഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. പ്രായപരിധി 50 വയസ്സ്. 1200 രൂപ അപേക്ഷാഫീസുണ്ട്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും 40ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷിയുള്ളവര്‍ക്കും, എക്‌സ് സര്‍വീസ് മെന്നിനും, എന്‍സിഡിസി ജീവനക്കാര്‍ക്കും അപേക്ഷാഫീസ് വേണ്ട. നിശ്ചിതമാതൃകയിലുള്ള പൂര്‍ണമായ അപേക്ഷ ജൂണ്‍ 25നകം സമര്‍പ്പിക്കണം. ഡയറക്ടര്‍, (പി ആന്റ് എ), നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, 4, സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ഹൗസ്‌ഖാസ്, ന്യൂഡല്‍ഹി 110016 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങളും അപേക്ഷാമാതൃകയും https://www.ncdc.inhttps://www.ncdc.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.


