മുംബൈ കോര്‍പറേഷന്‍ പ്രവൃത്തികള്‍ സഹകരണസംഘങ്ങളെ ഏല്‍പിക്കും

Moonamvazhi

മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനുകീഴിലുള്ള പ്രവൃത്തികള്‍ തൊഴിലാളിസഹകരണസംഘങ്ങളെ ഏല്‍പിക്കുമെന്നു സൂചന. തൊഴിലാളിസഹകരണസംഘങ്ങളുടെ ഒരു പരിശീലനക്യാമ്പില്‍ മേയര്‍ റിതു ടാവ്‌ഡെ തന്നെയാണ്‌ ഈ സൂചന നല്‍കിയത്‌. ദാദറിലെ കോഹിനൂര്‍ഹാളില്‍ മുംബൈ കൊങ്കണ്‍ ഡിവിഷണല്‍ ലേബര്‍ കോഓപ്പറേറ്റീവ്‌ ഫെഡറേഷനാണു പരിശീലനം സംഘടിപ്പിച്ചത്‌. മുംബൈയില്‍ 700ല്‍പരം ചെറിയ തൊഴിലാളിസഹകരണസംഘങ്ങളുണ്ട്‌. കോര്‍പറേഷന്റെ ചെറിയ ചെറിയ പ്രവൃത്തികള്‍ ഇവയെ ഏല്‍പിക്കാനാണു നീക്കം. മഹാരാഷ്ട്ര സഹകരണയൂണിയന്‍ പ്രസിഡന്റ്‌ പ്രവീണ്‍ ദാരേക്കറുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ മുംബൈ, താനെ, റായ്‌ഗഡ്‌, രത്‌നഗിരി, സിന്ധുദുര്‍ഗ്‌ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളിസഹകരണസംഘംപ്രതിനിധികള്‍ പങ്കെടുത്തു. ഒരു നിശ്ചിതസാമ്പത്തികപരിധിയില്‍ കുറവുള്ള പ്രവൃത്തികള്‍ തൊഴിലാളിസഹകരണസംഘങ്ങളെ ഏല്‍പിക്കുന്നതിനുള്ള സര്‍ക്കുലര്‍ നേരത്തേതന്നെ താനെ മുനിസിപ്പല്‍കോര്‍പറേഷന്‍ ഇറക്കിയിട്ടുണ്ട്‌. പത്തുലക്ഷംരൂപയില്‍ കുറവുള്ള പ്രവൃത്തികള്‍ തൊഴിലാളിസഹകരണസംഘങ്ങളെ ഏല്‍പിക്കുന്നതിനെ അനുകൂലിക്കുന്ന ഒരു പ്രമേയം മഹാരാഷ്ട്രാസര്‍ക്കാരില്‍നിന്നു തങ്ങള്‍ക്കു ലഭിച്ചിരുന്നതായി താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണല്‍ സൗരഭ്‌ റാവു പറഞ്ഞു.

 

Moonamvazhi

Authorize Writer

Moonamvazhi has 1114 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!