തിരുവനന്തപുരം ഐസിഎമ്മില്‍ എച്ച്‌ഡിസിഎം
തിരുവനന്തപുരം സഹകരണമാനേജ്‌മെന്റ്‌് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഎം തിരുവനന്തപുരം) സഹകരണമാനേജ്‌മെന്റ് ഹയര്‍ ഡിപ്ലോമ (എച്ചഡിസിഎം) കോഴ്‌സിന് അപക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി നാല്‍പത്തഞ്ചുവയസ്സ്. രണ്ടുവര്‍ഷകോഴ്‌സാണ്. ഇരുപത്തയ്യായിരം രൂപയും പതിനെട്ടുശതമാനം ജിഎസ്‌ടിയുമാണു കോഴ്‌സ് ഫീസ്. ഹോസ്‌റ്റലുണ്ട്. സഹകരണസ്ഥാപനങ്ങളിലും സഹകരണവകുപ്പിലും ജോലികള്‍ക്ക് എന്‍ട്രിലെവല്‍ യോഗ്യതയായി കേരളസര്‍ക്കാരും പി.എസ്.സി.യും അംഗീകരിച്ചിട്ടുള്ള കോഴ്‌സാണ്. മെയ് പതിനാലിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://icmtvm.orghttps://icmtvm.org എന്ന വെബ്‌സൈറ്റിലും 9495953602, 9061124804 എന്നീ ഫോണ്‍നമ്പരുകളിലും കിട്ടും.


