എംവിആറില്‍ എക്‌സിക്യൂട്ടീവ്‌ ഒഴിവ്‌

Moonamvazhi

കാലിക്കറ്റ്‌ സിറ്റി സര്‍വീസ്‌ സഹകരണസംഘത്തിന്റെ കെയര്‍ഫൗണ്ടേഷന്‍ഘടകമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എക്‌സിക്യൂട്ടീവ്‌ (റഫറല്‍ മാര്‍ക്കറ്റിങ്‌) തസ്‌തികയില്‍ ഒഴിവുണ്ട്‌. മാര്‍ക്കറ്റിങ്ങില്‍ എംബിഎ ഉള്ളവരോ ഇതുമായി ബന്ധപ്പെട്ട ജോലിയില്‍ പ്രവൃത്തിപരിചയമുള്ള ബിരുദധാരികളോ ആയവര്‍ക്ക്‌ അപേക്ഷിക്കാം. നല്ല ആശയവിനിയമവൈദഗ്‌ധ്യം വേണം. ആശുപത്രിവ്യവസായവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിങ്‌ ഫീല്‍ഡില്‍ 1-3വര്‍ഷം പ്രവൃത്തിപരിചയം വേണം.

പാലക്കാട്‌, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെയാണു താല്‍പര്യപ്പെടുന്നത്‌. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അഭിമുഖം നടത്തും. കോഴിക്കോട്‌ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഒന്നാംനിലയിലുള്ള എച്ച്‌ആര്‍ വിഭാഗത്തില്‍വച്ചാണ്‌ അഭിമുഖം. റെസ്യൂമെ, വിദ്യാഭ്യാസയോഗ്യതകള്‍, പ്രവൃത്തിപരിചയസര്‍ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ടിഫിക്കറ്റ്‌ എന്നിവയുടെ ഒറിജിനലുകളും പകര്‍പ്പുകളും കൊണ്ടുവരണം. [email protected] ലേക്കു റെസ്യൂമെ അയക്കാം. ഫോണ്‍ 8330014006, 0495-2289520. മേല്‍വിലാസം: എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, വെള്ളാളശ്ശേരി, എന്‍ഐറ്റി വഴി, പൂളക്കോട്‌, കോഴിക്കോട്‌, പിന്‍കോഡ്‌-673601.

Moonamvazhi

Authorize Writer

Moonamvazhi has 1092 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!