കേന്ദ്രസഹകരണരജിസ്‌ട്രാറുടെ ചില അധികാരങ്ങള്‍ പുണെ മേഖലാഓഫീസിനു നല്‍കി

Moonamvazhi

കേന്ദ്രസഹകരണരജിസ്‌ട്രാറുടെ ആദ്യമേഖലാഓഫീസ്‌ പുണെയില്‍ തുറന്ന സാഹചര്യത്തില്‍ നേരത്തേ കേന്ദ്രജിസ്‌ട്രാര്‍ ഓഫീസ്‌ നിര്‍വഹിച്ചിരുന്ന കുറെ ചുമതലകള്‍ പുണെ ഓഫീസിനു നല്‍കി. പുതിയരജിസ്‌ട്രേഷനുകളുമായും ഭേദഗതികളുമായും മാറ്റങ്ങളുമായും ബന്ധപ്പെട്ട പ്രൊപ്പോസലുകള്‍ക്കായി രേഖകളുടെയും അംഗങ്ങളുടെയും പരിശോധന നിര്‍വഹിക്കുക ഇനി പുണെ ഓഫീസ്‌ ആയിരിക്കും. (2) വാര്‍ഷികവരവുചെലവു കണക്കുകളുടെ പരിശോധനയും തുടര്‍നടപടികളും, (3) എഴുപത്തെട്ടും എഴുപത്തൊമ്പതും നൂറ്റെട്ടും വകുപ്പുകള്‍ പ്രകാരമുള്ള പരിശോധനങ്ങളും പ്രത്യേകഓഡിറ്റുകളും നടത്തല്‍, (4) വാര്‍ഷികപൊതുയോഗങ്ങളുടെയും ബോര്‍ഡുതിരഞ്ഞെടുപ്പുകളുടെയും സ്റ്റാറ്റിയൂട്ടറി ഓഡിറ്റുകളുടെയും നിരീക്ഷണവും നിബന്ധനകള്‍ പാലിച്ചോ എന്ന്‌ ഉറപ്പാക്കലും, (5) പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തി വസ്‌തുതാറിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കല്‍, (6) അംഗങ്ങളില്‍നിന്നും ഓഹരിയുടമകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും കിട്ടുന്ന പരാതികള്‍ കൈകാര്യം ചെയ്യല്‍,

(7) പടിഞ്ഞാറന്‍മേഖലയിലെ സംഘങ്ങളെ സംബന്ധിച്ച വിവരാവകാശഅപേക്ഷകള്‍ നോക്കല്‍, (8) പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ കേന്ദ്രസഹകരണരജസിട്രാര്‍ക്ക്‌ ആവശ്യമായ വിവരങ്ങളും ഫലങ്ങളും ശേഖരിക്കാന്‍ സഹായിക്കല്‍, (9) തിരഞ്ഞെടുപ്പു നടത്താന്‍ കേന്ദ്രസഹകരണതിരഞ്ഞെടുപ്പ്‌ അതോറിട്ടിയെ സഹായിക്കല്‍, (10) ലിക്വിഡേഷനിലുള്ള സംഘങ്ങളുടെ ലിക്വിഡേറ്റര്‍മാരുടെ ഏകോപനം, (11) സംഘങ്ങളുടെ ആസ്‌തികളുടെയും രേഖകളുടെയും ഫീല്‍ഡുതലപരിശോധനയും വിവരശേഖരണവും, (12) പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മള്‍ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളെയും സഹകരണരംഗത്തെ ഇതരസ്ഥാപനങ്ങളെയും വ്യക്തികളെയും ബോധവല്‍കരിക്കല്‍, (12) കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസുമായും പടിഞ്ഞാറന്‍ മേഖലയിലെ ആര്‍സിഎസ്‌ ഓഫീസുകളുമായും ബന്ധപ്പെടാനുള്ള കണ്ണിയായി പ്രവര്‍ത്തിക്കല്‍ എന്നിവയാണു പുണെ ഓഫീസിനു കൈമാറിയ മറ്റധികാരങ്ങള്‍. രജിസ്‌ട്രേഷനും, നിയമാവലികളുടെ അംഗീകാരവും, നിയമാവലികളിലെ ഭേദഗതികളും, തര്‍ക്കപരിഹാരവും അടച്ചുപൂട്ടലും അടക്കമുള്ള സ്റ്റാറ്റിയൂട്ടറിയും അര്‍ധജുഡീഷ്യല്‍ സ്വഭാവമുള്ളതുമായ അധികാരങ്ങള്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ക്കുതന്നെയായിരിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 1066 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!