ആന്ധ്രപ്രദേശ് മഹേഷ് സഹകരണഅര്‍ബന്‍ബാങ്കില്‍ ഒഴിവുകള്‍
മള്‍ട്ടിസ്റ്റേറ്റ് ഷെഡ്യൂള്‍ഡ് ബാങ്കായ ആന്ധ്രപ്രദേശ് മഹേഷ് സഹകരണഅര്‍ബന്‍ബാങ്കില്‍ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, സീനിയര്‍ മാനേജര്‍, മാനേജര്‍/ജോയിന്റ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍/ അസിസ്റ്റന്റ് മാനേജര്‍, ക്ലര്‍ക്ക്, സബ്‌സ്റ്റ്‌ാഫ് തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ നാലിനകം അപേക്ഷിക്കണം.സഹകരണബാങ്കിലോ പൊതുമേഖലാബാങ്കിലോ വാണിജ്യബാങ്കിലോ നിന്നു അസിസ്‌റ്റന്റ് ജനറല്‍ മാനേജര്‍ തസ്‌തികയിലോ അതിലും ഉയര്‍ന്ന തസ്‌തികയിലോ പത്തുകൊല്ലമെങ്കിലും പരിചയമുള്ള വിരമിച്ചവരടക്കമുള്ളവര്‍ക്കു ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത’ ബിരുദമോ ബിരുദാനന്തരബിരുദമോ. എംബിഎയോ സിഎഫ്‌എയയോ ഐസിഡബ്ലിയുഎയോ സിഎയോ സിഎസോ സിഎഐഐബിയോ ഉള്ളവര്‍ക്കു മുന്‍ഗണന. പായപരിധി 65 വയസ്സ്. ശമ്പളം യോഗ്യതയും പ്രവൃത്തിപരിചയവും അനുസരിച്ച്.

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍് സഹകരണബാങ്കിലോ വാണിജ്യബാങ്കിലോ മാനേജര്‍ കേഡറിലോ ഉയര്‍ന്ന കേഡറിലോ അഞ്ചുകൊല്ലമെങ്കിലും പ്രവൃത്തിപരിചയമുള്ളവരായിരിക്കണം. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ, അഭികാമ്യ, പ്രായ, ശമ്പളവവ്യവസ്ഥകള്‍ ജനറല്‍ മാനേജര്‍ തസ്‌തികയുടേതുതന്നെ.
സീനിയര്‍ മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു സഹകരണബാങ്കിലോ പൊതുമേഖലാബാങ്കിലോ വാണിജ്യബാങ്കിലോ മാനേജര്‍ തസ്‌തികയിലോ ഉയര്‍ന്നതസ്‌തികയിലോ അഞ്ചുകൊല്ലമെങ്കിലും പരിചയമുണ്ടായിരിക്കണം. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായം 40വയസ്സിനുമുകളിലായിരിക്കണം. വിദ്യാഭ്യാസ, അഭികാമ്യ, ശമ്പളവ്യവസ്ഥകള്‍ ജനറല്‍ മാനേജര്‍തസ്‌തികയുടേതുതന്നെ.
മാനേജര്‍/ജോയിന്റ് മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു സഹകരണബാങ്കിലോ പൊതുമേഖലാബാങ്കിലോ വാണിജ്യബാങ്കിലോ, ഓഫീസര്‍തസ്‌തികയിലോ ഉയര്‍ന്ന തസ്‌തികയിലോ അഞ്ചുകൊല്ലമെങ്കിലും പരിചയമുണ്ടായിരിക്കണം. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. മുപ്പത്തഞ്ചുവയസ്സില്‍ കൂടുതലുണ്ടായിരിക്കണം. വിദ്യാഭ്യാസയോഗ്യത ബിരുദമോ ബിരുദാനന്തരബിരുദമോ. എടെക്, എംസിഎ, എംബിഎ, സിഎഫ്‌എ, ഐസിഡബ്ലിയുഎ, സിഎ, സിഎസ്, സിഎഐഐബി എന്നിവയുള്ളവരും അഡ്വാന്‍സഡ്‌് എക്‌സലും എംഎസ് ഓഫീസും അറിഞ്ഞിരിക്കുന്നവരുമായവര്‍ക്കു മുന്‍ഗണന. ശമ്പളം യോഗ്യതയും പ്രവൃത്തിപരിചയവുമനുസരിച്ചത്.
ഡെപ്യൂട്ടി മാനേജര്‍/ അസിസ്റ്റന്റ് മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ സഹകരണബാങ്കിലോ പൊതുമേഖലാബാങ്കിലോ വാണിജ്യബാങ്കിലോ ഓഫീസര്‍തലത്തിലോ ഉയര്‍ന്നതലത്തിലോ മൂന്നുകൊല്ലം പരിചയം വേണം. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ബാങ്കിങ്ങിലെ ഏറ്റവും പുതിയ പ്രവണതകളും സാങ്കേതികവിദ്യകളും അറിഞ്ഞിരിക്കണം. വിദ്യാഭ്യാസയോഗ്യത ബിരുദമോ ബിരുദാനന്തരബിരുദമോ. എംസിഎയോ എംടെക്കോ ഉള്ളവരും അഡ്വാന്‍സ് എക്‌സലും എംഎസ് ഓഫീസും അറിഞ്ഞിരിക്കുന്നവരുമായവര്‍ക്കു മുന്‍ഗണന. മുപ്പതുവയസ്സിനുമുകളില്‍ പ്രായമുണ്ടായിരിക്കണം. ശമ്പളം യോഗ്യതയുടെയും പരിചയത്തിന്റെയും അടിസ്ഥാനത്തില്‍.
ക്ലര്‍ക്ക്-കം-കാഷ്യര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണു യോഗ്യത. എല്ലാവിഷയവും ആദ്യാവസരത്തില്‍ പാസായിരിക്കണം. എംഎസ്‌ഓഫീസ്, ഇന്റര്‍നെറ്റ് യൂസേജ്, അഡ്വാന്‍സഡ്‌് എക്‌സല്‍ പരിജ്ഞാനമുണ്ടായിരിക്കണം. ബാങ്കിങ്ങിലെ പുതുപ്രവണതകളും സാങ്കേതികവിദ്യയും അറിഞ്ഞിരിക്കണം. നല്ല ആശയവിനിമയശേഷിയുണ്ടായിരിക്കണം. സഹകരണബാങ്കിലോ പൊതുമേഖലാബാങ്കിലോ വാണിജ്യബാങ്കിലോ സമാനതസ്‌തികയില്‍ ജോലിചെയ്‌തവര്‍ക്കു മുന്‍ഗണന. 21വയസ്സില്‍ കൂടുതല്‍ വേണം. യോഗ്യതക്കും പരിചയത്തിനുമനുസരിച്ചു ശമ്പളം കിട്ടും.എട്ടാംക്ലാസ് ജയിച്ചവര്‍ക്കു സബ്‌സ്റ്റാഫ് തസ്‌തികയിലേക്ക് അപേക്ഷിക്കാം. 21വയസ്സെങ്കിലുമായിരിക്കണം. യോഗ്യതയും പരിചയവുമനുസരിച്ചാണു ശമ്പളം.
ഇപ്പോഴത്തെ ജോലി, പുതിയ ഫോട്ടോ, പാന്‍, ആധാര്‍, വിദ്യാഭ്യാസയോഗ്യതാസര്‍ടിഫിക്കറ്റുകള്‍, ഇപ്പോഴത്തെ ശമ്പളം/സിടിസി, പ്രതീക്ഷിക്കുന്ന ശമ്പളം/സിടിസി എന്നിവയോടെ അപേക്ഷിക്കണം. ഇ-മൈയിലിലോ തപാലിലോ അപേക്ഷിക്കാം. ഇ-മെയിലിലാണെങ്കില്‍ [email protected][email protected] ലേക്കാണ് അയക്കേണ്ടത്. തപാലിലാണെങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്‌ആര്‍ഡി, അഡ്‌മിനിസ്‌ട്രേഷന്‍ ആന്റ് ഓപ്പറേഷന്‍സ്), ആന്ധ്രപ്രദേശ് മഹേഷ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ്, (മള്‍ട്ടി-സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് ബാങ്ക്), ഹെഡ് ഓഫീസ്-8-2-680/1&2, റോഡ് നമ്പര്‍ 12, ബെഞ്ചാര ഹില്‍സ്, ഹൈദരാബാദ്-500034. എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. കവറിനുപുറത്തു തസ്‌തികയുടെ പേര് എഴുതണം. അപേക്ഷ വെബ്‌സൈറ്റിലുണ്ട്. www.apmahesh.bank.inhttp://www.apmahesh.bank.in എന്നതാണു വെബ്‌സൈറ്റ്. ഫോണ്‍നമ്പര്‍ 040-23437100/101/102/103/106.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമായി നാല്‍പത്തഞ്ചു ശാഖയുള്ള ബാങ്കാണിത്.

