എം വി ആറിൽ എക്സിക്യൂട്ടീവ്, ടെക്നീഷ്യൻ ഒഴിവുകൾ

Moonamvazhi

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ കെയർ ഫൗണ്ടേഷൻ ഘടകമായ എം വി ആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ബയോ മെഡിക്കൽ ടെക്നീഷ്യന്റെയും എക്സിക്യൂട്ടീവ് – റഫറൽ മാർക്കറ്റിങ്ങിന്റെയും ഒഴിവുണ്ട്.ബയോ മെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമയോ ബി.ടെക്കോ ഉള്ള വർക്ക് ബയോ മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. 1-3 വർഷം പ്രവൃത്തി പരിചയം വേണം. മാർക്കറ്റിങ്ങിൽ എം ബി എ ഉള്ളവർക്കും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കും എക്സിക്യൂട്ടീവ് – റഫറൽ മാർക്കറ്റിങ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. നല്ല ആശയ വിനിമയവൈദഗ്ധ്യം വേണം.ആശുപത്രി വ്യവസായത്തിന്റെ മാർക്കറ്റിങ് രംഗത്ത് 1-3 വർഷത്തെ പ്രവൃത്തി പരിചയവും വേണം. താൽപര്യമുള്ളവർക്ക് [email protected][email protected] ലേക്ക് റെസ്യൂമെ അയക്കാവുന്നതാണ്. ഫോൺ:8330014006, 0495-2289520.

Moonamvazhi

Authorize Writer

Moonamvazhi has 1014 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!