അടക്കവില കുറഞ്ഞിട്ടില്ലെന്നു കാംപ്‌കോ പ്രസിഡന്റ്

moonamvazhi

അടക്കവില ഗണ്യമായി ഇടിഞ്ഞെന്ന വാര്‍ത്തകള്‍ കേന്ദ്ര-അടക്ക കൊക്കോ വിപണന സംസ്‌കരണ സഹകരണസംഘം (കാംപ്‌കോ) പ്രസിഡന്റ് എ. കിഷോര്‍ കുമാര്‍ കോഡ്ഗി നിഷേധിച്ചു. വടക്കേയിന്ത്യയില്‍ ചാലി അടക്കക്കു നല്ല ഡിമാന്റുണ്ട്. വില കൂടുകയാണുണ്ടായത്.

വ്യാപാരികളും ബിസിനസുകാരും കര്‍ഷകതാത്പര്യത്തെക്കാള്‍ സ്വന്തം താത്പര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതാണു പ്രശ്‌നം. ഇറക്കുമതിചെയ്യുന്ന അടക്കക്ക് ഇവിടെ കൃഷി ചെയ്തുണ്ടാക്കുന്ന അടക്കയുടെ ഗുണനിലവാരമില്ല- അദ്ദേഹം പറഞ്ഞു. ഗുണമേറിയ അടക്കയും വ്യാപാരികള്‍ തരുന്ന ഗുണംകുറഞ്ഞ അടക്കയും കൂട്ടിക്കലര്‍ത്തരുതെന്ന് അദ്ദേഹം കര്‍ഷകരോട് അഭ്യര്‍ഥിച്ചു.