ഊരാളുങ്കലിന് അഞ്ചാംനേട്ടമായി തലപ്പാടി-ചെങ്കള സ്‌ട്രെച്ച് സമര്‍പ്പണം
Moonamvazhi
March 12 2026,6:13 pm
ഊരാളുങ്കലിന് അഞ്ചാംനേട്ടമായി തലപ്പാടി-ചെങ്കള സ്‌ട്രെച്ച് സമര്‍പ്പണം
ദേശീയപാതയുടെ തലപ്പാടി-ചെങ്കള സ്‌ട്രെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചതോടെ സഹകരണസ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) ഈ മാസത്തിന്റെ ആദ്യപകുതിയില്‍ കൈവരിച്ചത് അഞ്ച് അഭിമാനനേട്ടങ്ങള്‍. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌ത പദ്ധതികളില്‍ പ്രധാനമാണ് ആറുവരിയാക്കി വികസിപ്പിക്കുന്ന ദേശീയപാതയിലെ ഈ സ്‌ട്രെച്ച്. ഈ പ്രവൃത്തി നടക്കുന്ന 23 സ്‌ട്രെച്ചുകളില്‍ ഏറ്റവുമാദ്യം പൂര്‍ത്തിയായ സ്‌ട്രെച്ചാണിത്. 23 സ്‌ട്രെച്ചുകളില്‍ കേരളത്തില്‍നിന്നു കരാര്‍ കിട്ടിയ ഏക സ്ഥാപനമാണ് ഈ സഹകരണസംരംഭം. നിര്മാണപ്രശ്നങ്ങളൊന്നുമില്ലാ തെ സമയബന്ധിതമായും ഗുണമേന്‍മയോടെയും മികച്ചനിലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതിന് കേന്ദ്രറോഡ് ഗതാഗത-ഹൈവേ മന്ത്രാലയം യുഎല്‍സിസിഎസിനു 2023ലെ നാഷണല്‍ ഹൈവേസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കിയിരുന്നു. ഉപരിതലഗതാഗതമന്ത്രി നിതില്‍ ഗഡ്‌കരിയാണ് അതു സമ്മാനിച്ചത്.
ദേശീയപാതാഅതോറിട്ടിയയുടെ 2026ലെ കലണ്ടറില്‍ രാജ്യത്തെ മികച്ച 12 റോഡുകളില്‍ യുഎല്‍സിസിഎസ് നിര്‍മിച്ച സ്‌ട്രെച്ചുമുണ്ട്. കേരളത്തില്‍നിന്നു കലണ്ടറില്‍ ഇടം നേടിയ ഏകറോഡാണിത്. രാജ്യത്തു ബോക്‌സ് ഗര്‍ഡര്‍ സംവിധാനത്തോടെയുള്ള ഏറ്റവുംനീളമുള്ള ഒറ്റത്തൂണ്‍ ആറുവരിപ്പാലം ഈ സ്‌ട്രെച്ചിലാണ്. 39കിലോമീറ്റര്‍ നിളമുള്ള സ്‌ട്രെച്ചിന്റെ പണി തുടങ്ങിയതു 2021 നവംബറിലാണ്. 2025 ഓഗസ്റ്റ് 25നുതന്നെ പൂര്‍ത്തിയാക്കി. അന്നുതന്നെ ദേശീയപാതാഅധികൃതര്‍ അതു ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു.
പരിസ്ഥിതികാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചായിരുന്നു നിര്‍മാണം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നിലെ 40കൊല്ലമായ അപൂര്‍വയിനം മാവു വെട്ടേണ്ടിവന്നപ്പോള്‍ ഗ്രാഫ്‌റ്റു ചെയ്‌ത 500 തൈകള്‍ നട്ടുപിടിപ്പിച്ചു.

കുമ്പള പാലത്തിനരികിലുണ്ടായിരുന്ന ഈന്തപ്പന യുഎല്‍സിസിഎസിന്റെ തോട്ടത്തിലേക്കു മാറ്റി വളര്‍ത്തി. കവയിത്രി സുഗതകുമാരി നട്ട 16 വയസ്സായ പയസ്വിനി എന്ന മാവ് താളിപ്പടുപ്പ് അടുക്കത്ത് ബയല്‍ സ്‌കൂളങ്കണത്തിലേക്കു മാറ്റി നട്ടു. പെരുമ്പാമ്പു മുട്ടയിട്ടിടത്ത് മുട്ട വിരിയുംവരെ 55 ദിവസം പണി നിര്‍ത്തിവച്ചു.
നിര്‍മാണങ്ങളെ രാഷ്ട്രനിര്‍മാണമായി കാണുന്നതും, കഴിയുംവേഗം തീര്‍ത്തു ഫലം ലഭ്യമാക്കുന്നതും, നിര്‍മാണസാമഗ്രികള്‍ക്കൊപ്പം ആത്മാര്‍ഥതയും അലിയിച്ചുചേര്‍ക്കുന്ന തൊഴിലാളികളും, നൂറ്റാണ്ടിലേറെയായി മുറുകെപ്പിടിക്കുന്ന മൂല്യബോധവും, കാര്യക്ഷമമായ ആസൂത്രണവുമാണ് നേട്ടം കൈവരിക്കാന്‍ പ്രാപ്‌തമാക്കിയതെന്നു യുഎല്‍സിസിഎസ് പറഞ്ഞു.
വയനാട് ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ്, ചെല്ലാനം ടെട്രോപ്പോഡ് കടല്‍ഭിത്തി, കായലില്‍ നിര്‍മിച്ച ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം, കേരളത്തില്‍ ആദ്യമായി സെമി എലിവേറ്റഡ് ഹൈവേ മാതൃകയില്‍ നവീകരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് എന്നിവയാണ് യുഎല്‍സിസിഎസ് കരാറെടുത്തു നിര്‍മിച്ച് ഈ മാസം ഉദ്‌ഘാടനം ചെയ്‌ത മറ്റു പദ്ധതികള്‍.
ദേശീയപാത 66ല്‍ അദാനി എന്റര്‍പ്രൈസസ് കരാറെടുത്ത വെങ്ങളം-രാമനാട്ടുകര സ്‌ട്രെച്ചിന്റെ ഉദ്‌ഘാടനവും മറ്റു വിവിധ പദ്ധതികളോടൊപ്പം പ്രധാനമന്ത്രി കഴിഞ്ഞദിവസം ഉദ്‌ഘാടനം ചെയ്‌തിരുന്നു.