രണ്ടു കയര്‍സംഘങ്ങളിലെ സാധനസാമഗ്രികള്‍ ലേലം ചെയ്യുന്നു
ലിക്വിഡേഷനിലുള്ള രണ്ടു കയര്സഹകരണസംഘങ്ങളിലെ സാധനസാമഗ്രികള്‍ ലേലം ചെയ്യുന്നു. തൃശ്ശൂര്‍ ജില്ലയിലെ പൊയ്യ കയര്വ്യവസായസഹകരണസംഘത്തിലെയും (ലിമിറ്റഡ് നമ്പര്‍ 585), ആല കയര്വ്യവസായസഹകരണസംഘത്തിലെയും (ലിമിറ്റഡ് നമ്പര്‍ 442) സാധനങ്ങളാണു ലേലം ചെയ്യുന്നത്. മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10നാണു പൊയ്യ സംഘത്തിലെ ലേലം. സംഘം ആറു സ്റ്റീല്‍ കസേരയും രണ്ടു മരക്കസേരയും രണ്ടു തടിബെഞ്ചും മരത്തിന്റെ ഒരു മേശയും ഒരു സ്റ്റീല്‍ അലമാരയും ഒരു സ്റ്റീല്‍ മേശയും ഒരു സൈക്കിളും ഒരു റാട്ടയും രണ്ടു ബാലന്‍സ് വെയ്റ്റും രണ്ടു ഹോസും ഒരു ടര്പോളിനുമാണു ലേലം ചെയ്യുന്നത്.
അന്നുതന്നെ ഉച്ചക്ക് രണ്ടിനാണ് ആല സംഘത്തിലെ ലേലം. 18 റാട്ടയും നാല് മര ആം ചെയറും, നാല് ആംലെസ് മരക്കസേരയും ഒരു മരഅലമാരയും ഒരു പ്ലൈവുഡ് മേശയും രണ്ടു ബെഞ്ചും ഏഴു ഫോള്‍ഡിങ് ചെയറും ഒരു ക്യാഷ് ബോക്സുമാണ് ലേലം ചെയ്യുക.

രണ്ടിടത്തെ ലേലവും അതാത് സംഘം ഓഫീസില്‍ വച്ചാണ്. ലേലത്തില്‍ പങ്കെടുക്കാന്‍ ലേലത്തിനുമുമ്പ് 250 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞു തിരിച്ചുകൊടുക്കും. ഏറ്റവും കൂടുതല്‍ തുകയ്ക്കു ലേലംകൊള്ളുന്നയാളിന്റെ പേരില്‍ ലേലം താല്കാലികമായി ഉറപ്പിക്കും. ലേലത്തുകയുടെ പകുതി അപ്പോള്‍തന്നെ അടക്കണം. ബാക്കിത്തുകയും 18ശതമാനം വില്പനനികുതിയും ലേലം സ്ഥിരപ്പെടുത്തിയതായി അറിയിക്കുന്ന തിയതിമുതല്‍ ഏഴുദിവസത്തിനകം അടക്കണം. ലേലംകൊണ്ട സാധനങ്ങള്‍ അന്നുതന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ കൊണ്ടുപോകണം. ലേലത്തുകയുടെ ബാക്കി നിശ്ചിതദിവസത്തിനകം അടച്ചില്ലെങ്കില്‍ സാധനങ്ങള്‍ വീണ്ടും ലേലം ചെയ്യും. ആ ലേലത്തിന്റെ നഷ്ടത്തിനു ലേലം പിടിച്ചയാള്‍ ഉത്തരവാദിയായിരിക്കും. ആവര്ത്തനലേലത്തിലെ ലാഭത്തിനു മുന്ലേലക്കാര്ക്ക് അവകാശമുണ്ടായിരിക്കില്ല. ആവര്ത്തനലേലത്തിന് ഉത്തരവാദിയാകുന്നയാളിന്റെ നിരതദ്രവ്യം മടക്കിക്കൊടുക്കില്ല. ലേലം മാറ്റിവെക്കുന്നതാണു നല്ലതെന്നു ലിക്വിഡേറ്റര്ക്കു തോന്നിയാല്‍ ലേലം സ്ഥിരപ്പെടുത്താതിരിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടായിരിക്കും.അതിനിടെ ലിക്വിഡേഷനിലുള്ള പാലക്കാട് എലപ്പുള്ളിയിലെ സര്വോദയസംയോജിത കയര്വ്യവസായസഹകരണസംഘത്തില്നി
അഞ്ചു സംഘങ്ങളില്‍ പുതുതായി ലിക്വിഡേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പുല്ലങ്കോട് സഹകരണസ്റ്റോര്‍ (ക്ലിപ്തം നമ്പര്‍ എഫ് 1544), അയിലക്കാട് കോള്‍ കള്ട്ടിവേഷന് സഹകരണസംഘം (ക്ലിപ്തം നമ്പര്‍ എം 14), മുല്ലമ്മാട് കോള്‍ കള്ട്ടിവേഷന് സഹകരണസംഘം (ക്ലിപ്തം നമ്പര്‍ എം 27), കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ വനിതാസഹകരണസംഘം (ക്ലിപ്തം നമ്പര്‍ എസ് 245), പീലിക്കോട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (ക്ലിപ്തം നമ്പര്‍# എസ് 496) എന്നിവയിലാണു പുതുതായി ലിക്വിഡേറ്റര്‍മാരെ നിയമിച്ചത്.
ലിക്വിഡേഷന് പൂര്‍ത്തിയായതിനെത്തുടര്‍ന്നു പത്തനംതിട്ടജില്ലയിലെ വടശ്ശേരിക്കര വടക്ക് ക്ഷീരോല്പാദകസഹകരണസംഘത്തിന്റെ (ക്ലിപ്തം നമ്പര്‍ പിറ്റി 65(ഡി) ആപ്കോസ്്) രജിസ്ട്രേഷന് റദ്ദാക്കി.

