മള്‍ട്ടിസ്റ്റേറ്റ് സംഘം ലിക്വിഡേഷനിലേക്ക്
ബോംബെ ബേബുന്ദര്‍ റോഡിലെ ബോംബെ ടയേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എംപ്ലോയീസ് സഹകരണവായ്‌പാസംഘത്തിനു ലിക്വിഡേഷനു മുന്നോടിയായി കേന്ദ്രസഹകരണരജിസ്‌ട്രാര്‍ നോട്ടീസയച്ചു. സംഘം 2024മുതല്‍ കണക്കു കൊടുത്തിട്ടില്ല. ബേബുന്ദര്‍ റോഡില്‍ ഇങ്ങനൊരു സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നാണു സംസ്ഥാനസഹകരണരജിസ്‌ട്രാറുടെ റിപ്പോര്‍ട്ട്. അതിനാലാണു പൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15ദിവസത്തിനകം അറിയിക്കണമെന്ന നോട്ടീസ്. ഇതു രജിസ്‌ട്രാറുടെ സൈറ്റില്‍ ഇടും. മറുപടി കിട്ടിയില്ലെങ്കില്‍ ലിക്വിഡേറ്റ് ചെയ്യും.


