മൂവാറ്റുപുഴ അര്‍ബന്‍ സഹകരണബാങ്കില്‍ സിഇഒ ഒഴിവ്
മൂവാറ്റുപുഴ അര്‍ബന്‍ സഹകരണബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ബിഐയുടെ അംഗീകാരത്തിനു വിധേയമായി കരാറടിസ്ഥാനത്തിലാണു നിയമനം. ബിരുദവും സിഎഐഐബി/ഡിബിഎഫ്/സഹകരണബിസിനസ്‌മാനേജ്‌മെന്റില്‍ ഡിപ്ലോമ അല്ലെങ്കില്‍ തുല്യ യോഗ്യത എന്നിവയിലൊന്നും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്‌റ്റ് അക്കൗണ്ടന്റ് ആയിരിക്കണം. അതുമല്ലെങ്കില്‍ ബിരുദാനന്തരബിരുദവും ബാങ്കിങ് മേഖലയില്‍ മിഡില്‍/സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ എട്ടുകൊല്ലമെങ്കിലും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 35നും 70നും മധ്യേ. രണ്ടുകൊല്ലത്തേക്കായിരിക്കും നിയമനം. ഡയറക്ടര്‍ബോര്‍ഡിനു തൃപ്‌തികരമെങ്കില്‍ ആര്‍ബിഐയുടെ മുന്‍കൂര്‍അനുമതിയോടെ വീണ്ടും നീട്ടിയേക്കാം. പ്രായവും യോഗ്യതയും പരിചയവും അടിസ്ഥാനമാക്കിയാവും ശമ്പളം. പൂര്‍ണമായ ബയോഡാറ്റയും മൊബൈല്‍ നമ്പരും രേഖകളും സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20നു വൈകിട്ട് അഞ്ചിനകം കിട്ടണം. നേരിട്ടെത്തിക്കുകയോ ഇ-മെയില്‍ ചെയ്യുകയോ ആവാം. അയക്കേണ്ട മേല്‍വിലാസം: ജനറല്‍ മാനേജര്‍, ദി മൂവാറ്റുപുഴ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പര്‍ 556, ഹെഡ് ഓഫീസ്, കച്ചേരിത്താഴം, മൂവാറ്റുപുഴ പി.ഒ, പിന്‍കോഡ് 686661. ഫോണ്‍: 0485-2833372. ഇ-മെയില്‍: [email protected][email protected]


