കൈത്തറിസംഘത്തില്‍ പെയ്‌ഡ് സെക്രട്ടറി ഒഴിവ്
എറണാകുളം ജില്ലയിലെ ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്‌ത്ത് സഹകരണസംഘത്തില്‍ (ലിമിറ്റഡ് നമ്പര്‍ എച്ച് 191) പെയ്‌ഡ് സെക്രട്ടറിയുടെ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 29നകം അപേക്ഷിക്കണം. പ്രൊബേഷന്‍ കാലത്തു മാസം 12000 രൂപയായിരിക്കും കണ്‍സോളിഡേറ്റഡ് പേ. നിയമനം കിട്ടുന്നവര്‍ ക്യാഷ്‌ഡെപ്പോസിറ്റും ഫിഡലിറ്റി ബോണ്ടും നല്‍കണം. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രൊബേഷന്‍ പൂര്‍ത്തിയായാല്‍ നിലവിലുള്ള ശമ്പളനിരക്കും വേരിയബിള്‍ ഡി.എ.യും മറ്റാനുകൂല്യങ്ങളും കിട്ടും. വ്യവസ്ഥകള്‍ സഹകരണനിയമത്തിനും ചട്ടത്തിനും വിധേയമായിരിക്കും. മേല്‍വിലാസം: ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്‌ത്ത് സഹകരണസംഘം ലി. എച്ച്-191, കരിമ്പാടം, ചേന്ദമംഗലം പി.ഒ. 683512. ഫോണ്‍: 9995730595.


