ടൂര്‍ഫെഡിനു മണ്‍സൂണ്‍ യാത്രാപാക്കേജ്

moonamvazhi
സഹകരണടൂറിസം സംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ കേരള സ്റ്റേറ്റ് ടൂര്‍ഫെഡ് മണ്‍സൂണ്‍ യാത്രാപാക്കേജ് അവതരിപ്പിച്ചു. അതിരപ്പള്ളി-ഗുരുവായൂര്‍-ചാവക്കാട് യാത്രാപാക്കേജാണ് അവതരിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്തിനിന്നു വന്ദേഭാരത് തീവണ്ടിയില്‍ തൃശ്ശൂരിലെത്തിയശേഷം അവിടെനിന്ന് എ.സി.ബസ്സിലാണു യാത്ര. അതിരപ്പള്ളി, തുമ്പൂര്‍മൂഴി, വാഴച്ചാല്‍, ഗുരുവായൂര്‍, ചാവക്കാട് മറൈന്‍വേള്‍ഡ് അക്വേറിയം, ബേര്‍ഡ്‌സ് പാര്‍ക്ക്, അനിമല്‍ പാര്‍ക്ക്, 16ഡി തിയറ്റര്‍, ഹൊറര്‍ഹൗസ് എന്നിവ സന്ദര്‍ശനത്തിന്റെ ഭാഗമാണ്. ഹൊറര്‍ഹൗസ് പ്രവേശനടിക്കറ്റുകള്‍, ഭക്ഷണം, ഒരുദിവസത്തെ താമസസൗകര്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഒരാള്‍ക്ക് 5550 രൂപയാണു നിരക്ക്. 500 രൂപ ടൂര്‍ഫെഡ് അക്കൗണ്ടില്‍ അടച്ച് ബുക്ക് ചെയ്യാം. ഫോണ്‍: 0471 2314023, 9495405075.