വര്‍ഗീസ് കുര്യന്‍അവാര്‍ഡ് മുതലമട വെസ്റ്റ് ക്ഷീരസംഘത്തിനു സമ്മാനിച്ചു
ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്ന് അറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ സ്‌മരണാര്‍ഥം മലബാറിലെ ഏറ്റവും മികച്ച പാലുല്‍പാദകസഹകരണസംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ ഒരുലക്ഷംരൂപയുടെ ക്യാഷ് അവാര്‍ഡിനു പാലക്കാട് ജില്ലയിലെ മുതലമട വെസ്റ്റ് ക്ഷീരവ്യവസാസഹകരണസംഘം (ലിമിറ്റഡ് നമ്പര്‍ പി.3-ഡി) അര്‍ഗമായി. ഡോ. വര്‍ഗീസ് കുര്യന്റെ പതിമൂന്നാം ചരമവാര്‍ഷികദിനമായ സെപ്‌തംബര്‍ ഒമ്പതിനു വൈകിട്ട് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ഹെഡ് ഓഫീസില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. അവാര്‍ഡ്‌ദാനം നിര്‍വഹിച്ചു. ആരാലും ശ്രദ്ധിക്കപ്പെടാത്തതും എന്നാല്‍ നിത്യജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടതുമായ ക്ഷീരസംഘങ്ങളെ ആദരിക്കുന്ന കാലിക്കറ്റ് സിറ്റിസര്‍വീസ് സഹകരണബാങ്കിന്റെ പ്രവര്‍ത്തനങ്ങല്‍ ഏറെ അനുകരണിയമാണെന്ന് എം.എല്‍.എ പറഞ്ഞു.
ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമാമനോജ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍ അഡ്വ. എ. ശിവദാസ് അവാര്‍ഡുകമ്മറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് ഡയറക്ടര്‍ അഡ്വ. കെ.പി. രാമചന്ദ്രന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ.യെ ആദരിച്ചു. മികച്ച ക്ഷീരോല്‍പാദകസഹകരണസംഘത്തിനുള്ള ബഹുമതിപത്രം ബാങ്ക് വൈസ്‌ചെയര്‍മാന്‍ കെ. ശ്രീനിവാസനില്‍നിന്നു സംഘം പ്രസിഡന്റ് എം.എസ്. ജോഷി ഏറ്റുവാങ്ങി. കോഴിക്കോട് ക്ഷീരവികസനവകുപ്പ് അസിസ്റ്റന്റ്‌് ഡയറക്ടര്‍ ജിജ കെ.എം, കോഴിക്കോട് സഹകരണസംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സുധീര്‍കുമാര്‍ പി.പി, അഡ്വ.എം. രാജന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ബാങ്ക് ഡയറക്ടര്‍ പി.എ. ജയപ്രകാശ് സ്വാഗതവും ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.