എ.സി.എസ്‌.ടി.ഐ.യില്‍ പരിശീലനങ്ങള്‍

Moonamvazhi

തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ടില്‍ (എ.സി.എസ്‌.ടി.ഐ) പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സെക്രട്ടറി, അസിസ്റ്റന്റ്‌ സെക്രട്ടറി, ചീഫ്‌ അക്കൗണ്ടന്റ്‌, ശാഖാമാനേജര്‍, ഇന്റേണല്‍ ഓഡിറ്റര്‍ എന്നീ തസ്‌തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കുതകുന്ന സ്‌റ്റാറ്റിയൂട്ടറി ട്രെയിനിങ്‌ പ്രോഗ്രാം ജൂലൈ 14 മുതല്‍ 19 വരെ നടക്കും. റൂള്‍ 185(1) പ്രകാരം സൂപ്പര്‍വൈസറിവിഭാഗം ജീവനക്കാര്‍ക്കായി നടത്തുന്ന പരിശീലനപരിപാടിയാണിത്‌. കൂടുതല്‍ വിവരങ്ങള്‍ 9188318031, 9496598031 എന്നീ ഫോണ്‍നമ്പരുകളിലും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും www.acstikerala.com എന്ന വെബ്‌സൈറ്റിലും ലഭിക്കും. ജൂലൈ ഏഴുമുതല്‍ ഒമ്പതുവരെ ഇവിടെ കേരളത്തിലെ പ്രാഥമികകാര്‍ഷിവായ്‌പാസഹകരണസംഘങ്ങളിലെ എല്ലാവിഭാഗം ജീവനക്കാര്‍ക്കുമായുള്ള പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളെ ബഹുസേവനസഹകരണസംഘങ്ങങളാക്കി (എംഎസ്‌സി)വികസിപ്പിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിക്കുന്നുണ്ട്‌. ഇതിന്റെ വിശദവിവരങ്ങളും മേല്‍പറഞ്ഞ നമ്പരുകളിലും ഇ-മെയില്‍ വിലാസത്തിലും വെബ്‌സൈറ്റിലും ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 460 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!