മല്‍സ്യഫെഡിന്റെ മികവ് 2025 ഉദ്‌ഘാടനം ചെയ്‌തു
മല്‍സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസമികവിനെ ആദരിക്കാനുള്ള കേരളസംസ്ഥാന മല്‍സ്യവികസനസഹകരണ ഫെഡറേഷന്റെ (മല്‍സ്യഫെഡ്) മികവ് 2025 വിദ്യാഭ്യാസഅവാര്‍ഡുവിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം എറണാകുളം വൈപ്പിനിലെ അയ്യമ്പിള്ളി സഹകരണനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം ചെയ്‌തു. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കു പഠനത്തില്‍ സാമ്പത്തികബുദ്ധിമുട്ടുണ്ടാകാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍തീരം പദ്ധതിയില്‍ 25000 പേരെ വിവിധ തൊഴിലുകള്‍ക്കു സജ്ജരാക്കും. ഏറെ കഷ്ടപ്പാടുള്ള പരമ്പരാഗതമീന്‍പിടിക്കല്‍രീതിക്കുപകരം കൂടുതല്‍ വികസിതമായ രീതിയില്‍ മല്‍സ്യബന്ധം നടത്താന്‍ അഭ്യസിക്കണം. കൂടുകൃഷിക്കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിക്കുമെന്നും മന്ത്രി പറഞ്ഞു. മല്‍സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. പി. സഹദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എന്‍. ഉണ്ണിക്കൃഷ്‌ണന്‍ എം.എല്‍.എ. അധ്യക്ഷനായി.