പി.എം.എസ്.സി.ബാങ്ക് തണ്ണീര്‍പന്തല്‍ തുടങ്ങി
പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് വേനല്‍ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണീര്‍പന്തല്‍ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ ഉദ്‌ഘാടനം ചെയ്‌തു. ഭരണസമിതിയംഗങ്ങളായ വി.ജെ. അഗസ്റ്റിന്‍, എ. അരുണ്‍കുമാര്‍, ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ. ആര്‍ സജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. വേനല്‍ തീരുംവരെ ഇവിടെ സംഭാരം, തണ്ണിമത്തന്‍, നാരങ്ങാവെള്ളം എന്നിവ സൗജന്യമായി ലഭിക്കും.
ബാങ്കിന്റെ മറ്റൊരുചടങ്ങില്‍ അംഗസമാശ്വാസനിധിയില്‍നിന്നു 12ലക്ഷംരൂപ ചികില്‍സാസഹായമായി വിതരണം ചെയ്‌തു. കുമ്പളങ്ങിവഴിയിലുള്ള ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ ഉദ്‌ഘാടനം ചെയ്‌തു. എ.എം. ഷെരീഫ് അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് കെ. സുരേഷ് സംസാരിച്ചു. ലാഭത്തില്‍നിന്നു നീക്കിവയ്‌ക്കുന്ന തുക ഉപയോഗിച്ചാണ് അംഗസമാശ്വാസനിധി രൂപവല്‍കരിക്കുന്നത്. ഗുരുതരരോഗം ബാധിച്ചവര്‍ക്കാണു ചികില്‍സാസഹായം നല്‍കിയത്.