കെ.സി.ഇ.യു. സമരം മാറ്റി
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെസിഇയു) 25നു നടത്താനിരുന്ന പണിമുടക്കും സെക്രട്ടേറിയറ്റ് മാര്‍ച്ചും മാറ്റി. സഹകരണമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണിത്. മറ്റുവകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ചക്കു ധാരണയായി. സ്ഥാനക്കയറ്റം തടസ്സപ്പെടുന്ന ചട്ടഭേദഗതി, പാര്‍ട്‌ടൈം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍, വിവിധവിഭാഗം സഹകരണസ്ഥാപനങ്ങളുടെ ശമ്പളപരിഷ്‌കരണങ്ങള്‍, സഹകരണസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഓഡിറ്റ്, ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തല്‍ തുടങ്ങിയകാര്യങ്ങളില്‍ അനുകൂലതീരുമാനം എടുക്കാമെന്നു ഉറപ്പുലഭിച്ചതായി സംഘടന അറിയിച്ചു. സിഐടിയു സംസ്ഥാനവൈസ്‌പ്രസിഡന്റ് കെ.കെ. ജയചന്ദ്രന്‍, സെക്രട്ടറി സി.കെ. ഹരികൃഷ്‌ണന്‍, യൂണിയന്‍ ജനറല്‍സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.