സി.എന്‍. വല്‍സലന്‍പിള്ള മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍

Moonamvazhi

മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാനായി സി.എന്‍. വല്‍സലന്‍പിള്ളയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്‌ നേതാവും പുത്തന്‍കുരിശ്‌ ക്ഷീരോല്‍പാദകസംഘം പ്രസിഡന്റുമാണ്‌. 15അംഗഭരണസമിതിയിലെ 10പേര്‍ വല്‍സലന്‍പിള്ളയെ പിന്തുണച്ചു. ഇടതുപക്ഷത്തെ ഏകഅംഗം അജീഷ്‌ മോഹനന്‍ വോട്ടുചെയ്‌തില്ല.ടി.എന്‍. സത്യന്‍ (തൃശ്ശൂര്‍), താരാഉണ്ണിക്കൃഷ്‌ണന്‍ (തൃശ്ശൂര്‍), കെ.കെ. ജോണ്‍സണ്‍ (ഇടുക്കി) എന്നിവരെ ഫെഡറേഷന്‍ പ്രതിനിധികളായും ജോജോ ജോസഫിനെ (കോട്ടയം) ക്ഷേമനിധി ബോര്‍ഡ്‌പ്രതിനിധിയായും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്സിലെ മുന്‍ ചെയര്‍മാന്‍ ജോണ്‍തെരുവത്ത്‌ , സോണി ഈറ്റക്കന്‍, പോള്‍മാത്യു എന്നിവര്‍ വന്നില്ല. കേരളകോണ്‍ഗ്രസ്സിലെ (ജോസഫ്‌ഗ്രൂപ്പ്‌) ജെ. ജോയിമോന്‍ എത്തിയപ്പോള്‍ വൈകിയതിനാല്‍ പങ്കെടുക്കാനായില്ല.

പങ്കെടുക്കാതിരുന്ന മൂന്നു കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ പരാതി നല്‍കുമെന്നു വല്‍സലന്‍പിള്ളയും ഡിസിസിപ്രസിഡന്റ്‌ വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടിവന്നതിനാല്‍ തിരഞ്ഞെടുപ്പിനെത്തിയപ്പോല്‍ തിരഞ്ഞെടുപ്പുനടപടികള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നതിനാലാണു പങ്കെടുക്കാതിരുന്നതെന്നു ജോണ്‍ തെരുവത്തും പറഞ്ഞു.

 

Moonamvazhi

Authorize Writer

Moonamvazhi has 162 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News