കൊച്ചിയില്‍ ആര്‍.ബി.ഐ. ഡിസ്‌പന്‍സറിയില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്
എറണാകുളം നോര്‍ത്ത് ബാനര്‍ജിറോഡിലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. മണിക്കൂറിന് 1000 രൂപയാണു വേതനം. മാസം 1000 രൂപ വീതം യാത്രാബത്തയും മൊബൈല്‍ നിരക്കും കിട്ടും. എം.ബി.ബി.എസ്, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യതകള്‍. ഡിസ്‌പെന്‍സറിയുടെ 3-5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരാകണം. ഈ പരിധിയില്‍ ഡിസ്‌പന്‍സറിയുള്ളവര്‍ക്കും അപേക്ഷിക്കാം. മൂന്നുവര്‍ഷത്തേക്കാണു നിയമനം. തിങ്കളാഴ്‌ചമുതല്‍ ശനിയാഴ്‌ചവരെയാവും ജോലി. രാവിലെ 8.30മുതല്‍ 11.30വരെയാണ് ഏകദേശജോലിസമയം. ആവശ്യം വന്നാല്‍ ആഴ്‌ചയില്‍ 30മണിക്കൂറായി ജോലിസമയം ഉയര്‍ത്തിയേക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കിയാവും നിയമനം. ഫെബ്രുവരി ആറിനകം അപേക്ഷിക്കണം. റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ (www.rbi.org.in) അപേക്ഷാമാതൃക ലഭിക്കും. പൂരിപ്പിച്ച് ജനറല്‍ മാനേജര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ്, ബാനര്‍ജി റോഡ്, എറണാകുളം നോര്‍ത്ത്, പോസ്‌റ്റ് ബോക്‌സ് നമ്പര്‍ 3065, കൊച്ചി 682018 എന്ന വിലാസത്തില്‍ അയക്കണം. [email protected] ലേക്ക് ഇ-മെയില്‍ ചെയ്യുകുമാവാം.