ചായം ബാങ്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

Deepthi Vipin lal

തിരുവനന്തപുരം ചായം സര്‍വ്വീസ് സഹകരണ ബാങ്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. ബാങ്ക് ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് നിര്‍ദ്ധനരായവര്‍ക്കാണ് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്. ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം അടൂര്‍ പ്രകാശ് എം.പി. നിര്‍വഹിച്ചു.

ബാങ്ക് പ്രസിഡന്റ് അഡ്വ. ഉവൈസ് ഖാന്റെ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോട്ട് മുക്ക് അന്‍സര്‍, ചായം സുധാകരന്‍, സുരേന്ദ്രന്‍ നായര്‍ , ബാങ്ക് സെക്രട്ടറി എം.അന്‍വര്‍, ഭരണ സമിതി അംഗങ്ങളായ, ഷൈലജാ ആര്‍. നായര്‍, ബി.മോഹനന്‍ നായര്‍, മുന്‍ ബാങ്ക് സെക്രട്ടറി വസന്തകുമാരി, ബി.ആര്‍. സുനില്‍കുമാര്‍, തോട്ട് സലിം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News