വസന്തോത്സവം സംഘടിപ്പിച്ചു

moonamvazhi

എറണാകുളം ജില്ലയിലെ പറവൂരില്‍ പറവൂര്‍ മുസിരിസ് ടൂറിസം സഹകരണസംഘം അംബേദ്കര്‍ ഉദ്യാനത്തില്‍ വസന്തോത്സവം സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്‍മാര്‍ നൃത്തവും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പറവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാശശിധരന്‍, സംഘം പ്രസിഡന്റ് രമേഷ് ഡി. കുറുപ്പ്, മുന്‍ എം.പി. കെ.പി. ധനപാലന്‍, എം.ജെ. രാജു, ഡെന്നി തോമസ്, രാജഗോപാല്‍, ആദര്‍ശ്, അനു വട്ടത്തറ, വനജ ശശികുമാര്‍, രാജന്‍, സംഘം സെക്രട്ടറി എം. കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News