സഹകരണ നിയമ ഭേദഗതി: നിര്‍ദ്ദേശങ്ങള്‍ കൈമാറി
സഹകരണ നിയമ ഭേദഗതി സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ കെ.സി.ഇ.എഫ് നേതാക്കള്‍ സഹകരണ മന്ത്രിക്ക് കൈമാറി. സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവസാനവട്ട ചര്‍ച്ചയ്ക്കു ശേഷമാണ് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൈമാറിയത്. കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. വിനയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. ഡി. സാബു സംസ്ഥാന സെക്രട്ടറിമാരായ ബിനു കാവുങ്കല്‍, ബി. പ്രേം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
[mbzshare]