പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

moonamvazhi

കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ കീഴില്‍ തലശ്ശേരി നെട്ടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് സയന്‍സസില്‍ ബി.പി.ടി (ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി), ബി.എസ്.സി. എം.എല്‍.ടി, ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, ബി.എസ്.സി മൈക്രോബയോളജി എന്നീ ബിരുദ കോഴ്‌സുകളിലേക്കും, എം.പി.ടി (മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി) എന്ന ബിരുദാനന്തര ബിരുദ കോഴ്‌സിലേക്കുമുളള അപേക്ഷ ക്ഷണിച്ചു.

50% മാര്‍ക്കോടെ പ്ലസ് ടു സയന്‍സ് പാസായവര്‍ക്ക് www.cihsthalassery.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
എം.പി.ടി കോഴ്‌സിന്റെ അപേക്ഷ സെപ്റ്റംബര്‍ 30 നും, മറ്റു കോഴ്‌സുകളുടെ അപേക്ഷ ജൂലൈ 15 നും മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0490 – 2351535, 944768720.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News