മൈലപ്ര ബാങ്കില്‍ കാന്‍സര്‍ കെയര്‍ പദ്ധതി
കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക്, കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരുമായി ചേർന്ന് പത്തനംതിട്ട മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിൽ നടപ്പാക്കുന്ന കാന്‍സര്‍ കെയര്‍ ചികിത്സാ പദ്ധതിയായ മാസ് കെയര്‍ കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.ആര്‍. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജോഷ്വാ മാത്യൂ,സി.എം. ജോണ്‍, സി. ജോര്‍ജ്, വാസുക്കുട്ടനാചാരി, പ്രിന്‍സ് പി. ജോര്‍ജ്, രാജി ഷാജി, റെനി വിന്‍സെന്റ്. എസ്. രമാദേവി, ജോസ് പി. തോമസ് എന്നിവര്‍ സംസാരിച്ചു.