മുളകൊണ്ടുള്ള ഉത്പന്നങ്ങളുമായി ഷോളയൂര്‍ വട്ടലക്കി ഫാമിങ് സൊസൈറ്റി

[mbzauthor]

മുളകൊണ്ടുള്ള അലങ്കാര വസ്തുകള്‍, ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് അട്ടപ്പാടിയിലെ ഷോളയൂര്‍ വട്ടലക്കി ഫാമിങ് സൊസൈറ്റി. പ്രത്യേക പരിശീലനം ലഭിച്ച 10 വനിതകളുടെ നേതൃത്വത്തിലാണ് നിര്‍മാണം. വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കി ജീവിതനിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ട് 2008 ലാണ് വട്ടലക്കി ഫാമിങ് സൊസൈറ്റി ആരംഭിച്ചത്. ആവശ്യാനുസരണമുള്ള ഫര്‍ണിച്ചര്‍ നിര്‍മാണത്തിന് പുരുഷന്മാര്‍ക്കും തൊഴില്‍ നല്‍കുന്നു. വട്ടലക്കിയിലുള്ള സൊസൈറ്റിയുടെ ഓഫീസിലൂടെയും അഗളിയിലെ അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയിലൂടെയുമാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.


150 പട്ടികവര്‍ഗ വിഭാഗക്കാരാണ് സൊസൈറ്റിയില്‍ അംഗങ്ങളായിട്ടുള്ളത്. കലക്ടറാണ് സൊസൈറ്റി പ്രസിഡന്റ്. ഐടിഡിപി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സെക്രട്ടറിയും ഒറ്റപ്പാലം സബ് കലക്ടര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 25 ഏക്കറില്‍ തെങ്ങ്, മുരിങ്ങ, കറിവേപ്പില കൃഷികള്‍ ആരംഭിച്ചിട്ടുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.