കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 33.55 ലക്ഷം രൂപ സംഭാവന നൽകി.

adminmoonam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് 33.55 ലക്ഷം രൂപ സംഭാവന നൽകി. ബാങ്കിലെ ജീവനക്കാരുടെ വിഹിതം, ഭരണസമിതി അംഗങ്ങളുടെ ഒരുമാസത്തെ സിറ്റിങ് ഫീസ്, ബാങ്കിന്റെ വിഹിതം ഉൾപ്പെടെയാണ് ഈ തുക. ബാങ്ക് ചെയർമാൻ കെ.ജി.ശിവാനന്ദൻ, കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽ കുമാറിനു ചെക്ക് കൈമാറി. ചടങ്ങിൽ കൊടുങ്ങല്ലൂർ അസിസ്റ്റന്റ് രജിസ്ട്രാർ ഗീത, ബാങ്ക് ജനറൽ മാനേജർ സനൽ ചാക്കോ, ഭരണസമിതി അംഗങ്ങളായ വി.കെ. ബാലചന്ദ്രൻ, യു.കെ. ദിനേശൻ, മറ്റ് ഭരണസമിതി അംഗങ്ങൾ ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News