സാമൂഹിക സുരക്ഷാ പെന്‍ഷന്‍: ഇന്‍സെന്റീവ് 30 രൂപയാക്കി കുറച്ചു

moonamvazhi

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വീട്ടിലെത്തിക്കുന്നതിനു നല്‍കിവരുന്ന ഇന്‍സെന്റീവ് തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇതുവരെ നല്‍കിയിരുന്ന അമ്പതു രൂപയ്ക്കു പകരം ഇനി മുപ്പതു രൂപയേ നല്‍കൂ. ധനകാര്യ- സഹകരണമന്ത്രിമാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളും മറ്റു വായ്പാസംഘങ്ങളുമാണു പെന്‍ഷന്‍തുക ഗുണഭോക്താവിനു വീട്ടിലെത്തിച്ചു നല്‍കുന്നത്. ഇതിനുള്ള ഇന്‍സെന്റീവാണു കുറച്ചത്. 30 രൂപയില്‍ 25 രൂപ ഏജന്റുമാര്‍ക്കാണു നല്‍കുക. അഞ്ചു രൂപ സംഘത്തിനും കിട്ടും. ഈ നിരക്കിനു 2021 നവംബര്‍ മുതല്‍ പ്രാബല്യമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News